കാലമേ നീ ഒരു കലികാലം
കലിയിളകി കൃമികൾ തിമിർക്കുന്ന കാലം
കലയില്ലാ കലകളിലും പിന്നെ
വലയിട്ടു വിലയിട്ടു വലയ്ക്കുന്ന കലികാലം
പിഞ്ചുപൈതലിൻ പിഞ്ചുടലിൽ
ചെഞ്ചോര ചിന്തുന്ന ചതിയുള്ള കാലം
മതഭ്രാന്തിൻ മദമിളകി മതിയല്ലാ മർത്യൻ
മതത്തിനായ് മദിക്കുന്ന മന്തന്മാരുടെ കാലം
പണമെന്ന പ്രീണനം നേടുവാനായ്
പ്രാണനെപ്പോലും പിണമാക്കുന്ന കാലം
ചതിയുടെ ഉടയാട നാണമില്ലാതെ പുൽകുന്ന
ചതിയൊത്ത ചങ്ങാതിമാരുടെ ചതിയുള്ള കാലം
വന്ന വഴികളെ പൊഴിച്ചേർത്തു പഴിക്കുന്ന
പോഴന്മാർ നിറഞ്ഞ വഴിവിട്ട കാലം
കാലത്തിന് മാറ്റത്തിൽ കോലം മാറാതെ
വിലയുള്ളവരായ് മാറാൻശ്രമിക്ക നാം
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ