- ബീരാനിക്കാ ഒരു സ്ട്രോങ്ങ് പൊടിച്ചായാ അടിച്ചത് ...ബീരാനിക്കായുടെ ചായക്കടയിൽ കയറി പതിവ് രീതിയിൽ നോമ്പ് കാലമാണെന്ന് മറന്നു ചായ ഓർഡർ ചെയ്തു ...സോറി ബീരാനിക്കാ നോമ്പാണെന്ന് മറന്നു എന്ന് പറഞ്ഞു ചാടി എണീറ്റതും തമ്പുരാൻകുട്ടീ എനിക്കല്ലേ പഹയാ നോമ്പ് അതിനു നീയെന്തിനാ പട്ടിണി കിടക്കുന്നതെന്നും പറഞ്ഞു ചായ അടിക്കാൻ തുടങ്ങി ബീരാനിക്കാ ...എന്റെ ബീരാനിക്ക അങ്ങിനെയാണ് നന്മയുടെ നറുമണമുള്ള നോയമ്പെടുത്തലും നോമ്പില്ലാത്തവന് ഊട്ടാൻ ചായക്കടയുമായ് കാത്തിരിക്കുന്ന ബീരാനിക്ക ...എന്നാലും നോമ്പെടുത്തിരിക്കുന്ന ആ പുണ്യാത്മാവിന്റെ മുന്നിൽ വച്ച് ഒന്നും കഴിക്കാൻ മനസ് സമ്മതിക്കാത്തതിനാൽ വീട്ടീന്ന് കഴിച്ചു എന്നൊരു നുണ തട്ടിവിട്ടു ...പത്രത്തിലേക്ക് മുഖം താഴ്ത്തി ...പെട്ടെന്നാണ് ചായയുമായി വന്ന ബീരാനിക്ക ചോദിച്ചത് അല്ല മോനെ ഈ നിപ്പ പനി വവ്വാലുകളിലൂടെ തന്നെയാണോ പകര്ന്നേ ..?അറിയില്ല ബീരാനിക്ക ആണെന്നും അല്ലെന്നും പഴംതീനി വവ്വാൽ വഴിയാണെന്നുമൊക്കെ പറയുന്നുണ്ട് എന്നായി ഞാൻ ...അല്ല മോനെ നീ വലിയ കോളേജിൽ എന്തൊക്കെയോ പഠിച്ചയാളല്ലേ അതുകൊണ്ട് പറയുകാ ...എന്റെ ചെറുപ്പത്തില് വീട്ടിൽ പട്ടിണി നിത്യവാസി ആയ കാലത്തു ,10മക്കളാ ഞങ്ങള് ...രാവിലെ എണീറ്റാൽ വയറു കായും ...പയിച്ചിട്ട് ഉമ്മച്ചീടെ അടുത്തോട്ടുപോയാൽ ആ മുഖം വാടുമല്ലോ എന്നും കരുതി മുറ്റത്തേ ചേലന് മാവിന്റെ ചോട്ടിൽ പോയി വായും പൊളിച്ചു വിഷണ്ണനായി നിക്കും ...മാങ്ങാ നിറയെ കാണും ..പറഞ്ഞിട്ടെന്താ മാവിലെ ആ കൊല്ലത്തെ മാങ്ങ റേഷൻ കടക്കാരൻ ശങ്കുണ്ണിയര്ക്ക് ജാമ്യം വച്ചായിരിക്കും റേഷനരി വാങ്ങിയത് ...അപ്പൊ മാങ്ങ കണ്ടാസ്വദിക്കാനേ യോഗള്ളു....അയാളാണെങ്കിൽ ഇടവഴിയിലൂടെ പോകുമ്പോൾ നോട്ടം മുഴുവൻ മാവിലേക്കാ .എന്തു ചെയ്യാനാ പിന്നെ ആകെ ഒരാശ്വാസം വല്ല വവ്വാലും ചപ്പിയ മാങ്ങയുടെ ബാക്കി തിന്നലാണ് ...അന്ന് മാങ്ങാ വവ്വാൽ ചപ്പാൻ വരെ തൊട്ടടുത്ത ജാറംത്തിൽ നേർച്ച നേർന്നിട്ടുണ്ട് ...വിശക്കുമ്പോൾ വിശ്വാസത്തിന്റെ തീവ്രതയും കൂടും ..അങ്ങിനെ വവ്വാൽ ചപ്പിയ മാങ്ങാ തിന്ന പത്തു മനുഷ്യരാണ് ഇന്ന് ഞാനും അപ്പുറത്ത മരമില്ലു ഹംസയുൾപ്പടെ എന്റെ സഹോദരങ്ങൾ ...അന്ന് നിപ്പ പോയിട്ട് ഒരു പനി പോലും വന്നില്ല ...അതാ തമ്പുട്ടാ ഞാൻ ചോദിക്കണേ ?ഉത്തരം മുട്ടിയ ഞാൻ 🤔🤔🤔ഇങ്ങനെ ഇരുന്നു ..ബീരാനിക്ക പറഞ്ഞുകൊണ്ടേയിരുന്നു ചെലപ്പം വവ്വാലിനു നമ്മടെ പുള്ളേരുടെ വിശപ്പറിയുന്നതോണ്ട് വൈറ്സ്നെ നമക്ക് തരാതെ കാത്തതാവും ...അല്ലേൽ പടച്ചോൻ കാത്തതാവും ...അതുമല്ലേൽ വയറ്റിലെ വിശപ്പിന്റെ തീ വൈറസുകളെ കൊന്നതാവും ല്ലേ കുട്ടേ ??ചായക്ക് മധുരം മാറി ഉപ്പുരസമായി തോന്നി ചായയിലേക്കു നോക്കിയപ്പോഴാണ് കണ്ണിൽ നിന്നും ഇറ്റിറ്റു വീഴുന്ന കണ്ണീരാണ് കുടിച്ചോണ്ടിരുന്നത് എന്ന് മനസിലായത് ...പതുക്കെ കടയിൽ നിന്നും പുറത്തിറങ്ങി നടക്കുമ്പോഴാണ് വഴിവക്കിലെ മാവിൻ ചോട്ടിൽ വവ്വാൽ ചപ്പിയ ഒരു മാങ്ങാ കണ്ടത് ..പെട്ടെന്ന് പേടിയോടെ ഫുട്ബോൾ വരൾഡ്കപ്പ് സമയമല്ലേ ...മെസ്സിയെ മനസ്സിൽ ധ്യാനിച്ചു ഒരു തട്ടങ്ങട് തട്ടി ...ദൂരത്തേക്ക് ...വീട്ടിലെത്തിയതും കയ്യും കാലും ഡെറ്റോളിട്ടു 3വട്ടം കഴുകി ...അപ്പോഴാ പേടി മാറിയത് !!!!
- രചന :ജ്യോതിഷ് .പി ആർ ,പടിക്കൽ
ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത് ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...
😊😊
മറുപടിഇല്ലാതാക്കൂ