- കാലം ചിലപ്പോൾ ചിലരെകുറിച്ചു ചില വലിയ പാഠങ്ങൾ പഠിപ്പിക്കും അനുഭവത്തിന്റെ തീച്ചൂളയിലൂടെ ...പൊള്ളുമെങ്കിലും പിന്നീട് തിരിച്ചുവരുന്നത് കാരിരുമ്പിന്റെ ഉറപ്പും അനുഭവങ്ങൾ തന്ന പക്വതയും പുതു പുത്തനാറിവുകളും ആയിട്ടാകും ...മറ്റാരുടെയോ വാക്ക് കേട്ട് നമ്മൾ അകറ്റിനിർത്തിയ പലരും ചതിയും വഞ്ചനയും അറിയാത്ത മാലാഖാമാരാണെന്ന് അവർക്ക് ലഭിക്കുന്ന പ്രശസ്തിയിൽ നിന്നും ജനപിന്തുണയിൽ നിന്നും മനസ്സിലാക്കേണ്ടി വരുമ്പോൾ ആണ് നന്മയെന്നു കരുതി നാം മുറുക്കെപ്പിടിച്ചത് ചിലപ്പോൾ തെറ്റായിരുന്നുവെന്ന് ബോധ്യമാവുക !!!!
- സ്വന്തം നേട്ടങ്ങൾക്കായി മാത്രം സൗഹൃദത്തെ ദുർവിനിയോഗം ചെയ്യുന്നവരെയും ...മതത്തിന്റെയും ജാതിയുടെയും അളവുകോൽ വെച്ചു സൗഹൃദത്തിന് മാർക്കിടുന്നവരെയും അകറ്റിനിർത്തുക ...ആഞ്ഞുവീശുന്ന കൊടുങ്കാറ്റിനേക്കാൾ സൂക്ഷിക്കേണ്ടത് ചുഴറ്റിയെറിയുന്ന ചെറിയ ചുഴലിക്കാറ്റിനെയാണ് !!!
- അകലത്തി രിക്കുമ്പോൾ യഥാർത്ഥ മിത്രങ്ങളെയും ആപത്തിൽ പെടുമ്പോൾ യഥാർത്ഥ ബന്ധുക്കളെയും വ്യക്തമായി മനസ്സിലാക്കാനാകും ...വേനലിന്റെ കാഠിന്യത്തിലെ മഴയുടെ കുളിരും മരത്തിന്റെ തണലും തിരിച്ചറിവായ് ഉണരൂ !!!
- ഭംഗിയുള്ള വിഷ കൂണിനെക്കാളും ഒരുപാട് നല്ലത് കയ്ക്കുന്ന പാവക്കയാണ് ...ഒന്ന് വിഷമാണ് ,മറ്റേതോ രുചിയും മണവുമില്ലെങ്കിലും ഗുണമുള്ള ഔഷധമാണ്
ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത് ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ