കോഴിക്കോട്ടുകാരനായതിൽ അഭിമാനിക്കുന്ന ഞങ്ങൾ കോഴിക്കോട്ടുകാർക് ദൈവം നൽകിയ വലിയൊരു പാഠമായിരുന്നു നിപ്പ ...സല്കാരപ്രിയരും സത്യസന്ധതയ്ക്ക് പുകൾപെറ്റ ഓട്ടോക്കാരും അന്യർക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച നൗഷാദുമാരും ലിനി സിസ്റ്ററും ഉള്ള ഞങ്ങൾ പാവം കോഴിക്കോട്ടുകാരെ കുറച്ചു നാളത്തെങ്കിലും നിപ്പയുടെ പേരിൽ ഒറ്റപ്പെടുത്തി ...എല്ലാവരുമില്ല ചിലരൊക്കെ ....പ്രസിദ്ധമായ കോഴിക്കോടൻ ബിരിയാണി മുതൽ ഹൽവ വരെ ആരും മൈൻഡ് ചെയ്യാതായി ...ദൈവം തുണച്ചു ജാതിമത ബേദമന്യേ എല്ലാവരുടെയും അകമഴിഞ്ഞ ശ്രമത്തിൽ നിപ്പ പോയി ....പക്ഷെ വലിയൊരു ഗുണപാഠം നമുക്ക് നൽകികൊണ്ട് :ഒരു പ്രശ്നം വരുമ്പോൾ നമ്മളെയും നമ്മുടെ നേട്ടങ്ങളെയും പുകഴ്ത്തി വാചകമടിച്ചവരാരും കൂടേ കാണില്ല ...നമ്മുടെ ചുറ്റുവട്ടമുള്ളവരുടെ വൃത്തം അങ്ങ് ചുരുങ്ങും ...വിരളമായി ചിലര് മാത്രം കാണും ...പിന്നീട് അവരും എന്തെങ്കിലും ഇല്ലാ കാരണങ്ങൾ പറഞ്ഞു വ്യാജ അശ്രുപൊഴിച്ചു നെടുവീർപ്പിട്ടു മുങ്ങും ...പക്ഷെ ആ ആപത്തിലും നമ്മുടെ കൂടേ ചിലർ കൂടേ നിൽക്കും ...ചങ്കുപോയാലും ചങ്കെ നിന്റെ കൂടേ എന്ന് പറഞ്ഞു ...ഓർക്കുക മറക്കാതിരിക്കുക അവരായിരിക്കും നമ്മുടെ യഥാർത്ഥ ബന്ധുക്കൾ ...അവരിൽ പലരും ജന്മം കൊണ്ടോ ജാതി മതം എന്നിവകൊണ്ടൊ അന്യരായിരിക്കും ...പക്ഷെ അവരെ നെഞ്ചോടു ചേർത്ത് നിർത്തുക ...ജാതിയും മതവുമൊന്നും ഒന്നുമല്ലെന്നറിയുക ഇത്തരം അപകടങ്ങളിലാണ് ...കാരണം പ്രകൃതി ദുരന്തങ്ങളോ നിപ്പ പോലുള്ള മഹാവ്യാധികളോ ജാതിയോ മതമോ ഒന്നും നോക്കിയല്ല വരുന്നത് ...അവയൊക്കെ ഏതൊരാൾക്കും വരും ...irrespective of religion ..caste or creed...മതം തലക്കുപിടിച്ച കോവര്കഴുതകളാകാതെ മനുഷ്യത്വമുള്ള മനുജനാവുക ...ആപത്തിൽ കൂടെനിൽക്കുന്നവന്റെയെങ്കിലും മതം തിരയാതിരിക്ക്കുക ....മനുഷ്യത്വമുള്ള സത്യസന്ധതയുള്ള നല്ല കോഴിക്കോട്ടുകാരാകുവാൻ നമുക്ക് കഴിയട്ടെ ...പഴയ പോലെ നമ്മുടെ കോഴിക്കോട്ടുകാരെ എല്ലാവരും അസൂയയോടെ കാണട്ടെ
എന്ന് സ്വന്തം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ