മനസമാധാനം എങ്ങിനെ കൈവരിക്കാം ....ഒരു പക്ഷെ മനുഷ്യരാശിയുടെ ഉൽഭവകാലം മുതൽ അവൻ തേടിക്കൊണ്ടിരിക്കുന്ന ഉത്തരം ഇനിയും ചിലപ്പോൾ പരിപൂർണമായും കിട്ടാതെ അവശേഷിക്കുന്ന ഒരു ചോദ്യമാകും അന്വേഷണമാകുമിത് .ഉത്തരം കിട്ടാത്തതിന് ബുദ്ദിയുടെ യുക്തിയുടെ മാർഗത്തിൽ അന്വേഷിച്ചതുകൊണ്ടുമാകാംകാരണംപുറത്തുള്ളതിനെയാണ് തേടി പിടിക്കേണ്ടത് ..ഉള്ളിലുള്ളതിനെ ഉണർത്തിയെടുക്കുകയാണ് വേണ്ടത് ഉദാഹരണത്തിന് മനസമാധാനം നമുക്കെപ്പോഴാണ് കിട്ടുന്നത് ?ആഗ്രഹിച്ച കാര്യങ്ങൾ നേരാവണ്ണം മുറയ്ക്ക് നടക്കുമ്പോൾ ...അപ്പോൾ നമ്മുടെ ഉള്ളിന്റെയുള്ളിലെവിടെയോ അടരിടുന്ന ഒരു ആനന്ദമാണത് ....ഫീലിംഗ് ഓഫ് ഹാപ്പിനെസ്സ് ഓർ സാറ്റിസ്ഫാക്ഷൻ ....അത് നമ്മുടെ ഉള്ളിൽ നിന്നുമാണ് വന്നത് ...ആഗ്രഹിച്ച കാര്യം നേടിയത് ആ ആനന്ദാവസ്ഥയെ താത്കാലികമായി ഒന്നുണർത്തി എന്ന് മാത്രം ...അപ്പോൾ ആ ഉറങ്ങിക്കിടക്കുന്ന ആ ആനന്ദാവസ്ഥയെ ഉണർത്തിക്കഴിഞ്ഞാൽ പിന്നീടതിനെ ഉറങ്ങാൻ അനുവദിക്കാതിരുന്നാൽ മനസമാധാനം സ്ഥിരമായി ശാശ്വതമായി നിലനിൽക്കണമല്ലോ ?അപ്പോൾ അതിനുള്ള വഴിയാണ് നാം തേടേണ്ടത് .
ഈ സമാധാനത്തിനുള്ളന്വേഷണത്വര മനുഷ്യനെ മതങ്ങളിലേക്കും പിന്നീട് മയക്കുമരുന്നുകളിലേക്കും ചിലപ്പോൾ പരസ്പര യുദ്ധങ്ങളിലേക്കും നയിച്ചു ...കാമുകിയെ കാഞ്ചനത്തെ സ്വന്തമാക്കിയാൽ മനഃസമാധാനമായി എന്നുകരുതി പെണ്ണിനും പണത്തിനുമായി യുദ്ധം ചെയ്തു ...എന്ത് നേടിയാലും അവന്റെ ഉള്ളിന്റെയുള്ളിൽ സമാധാനം സ്ഥായിയായി നിലനിന്നില്ല ...അപ്പോൾ മതങ്ങൾ പുതുമാര്ഗങ്ങളുമായി ഉദയം ചെയ്തു ....അവയും പൂർണ വിജയമായില്ല ...കാരണം മതങ്ങളുടെ വഴികൾ ശരിയായ രീതിയിൽ ആരും പിന്തുടരുന്നില്ല എന്നതാവാം ചിലപ്പോൾ നഗ്നമായ സത്യം ...സംഘർഷങ്ങളില്ലാത്ത ഒരു മതവുമില്ല ഈ കാലഘട്ടത്തിൽ ...അപ്പോൾ സ്വന്തം ആന്തരിക സംഘർഷങ്ങൾ മാറ്റാൻ കഴിയാത്ത മതങ്ങൾക്കും പരിമിതികളുണ്ടെന്നും സാരം .
അപ്പോൾ ഉള്ളതുകൊണ്ട് ഉള്ള സമയം വേണ്ടപോലെ ആസ്വദിക്കുക ...ചെറിയ നേട്ടങ്ങളിൽ പോലും സന്തുഷ്ടനാകുക ...മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക ...തന്നെ താനുമായി മാത്രം താരതമ്യം ചെയ്തു തെറ്റുകൾ തിരുത്തി മുന്നേറുക ...വീഴ്ചകൾ മുന്നോട്ടു കുതിക്കുന്നതിന്റെ ലക്ഷണമെന്നറിഞ്ഞു തളരാതെ മുന്നോട്ടു പോവുക ...ഓരോ വീഴ്ചയും പാഠങ്ങളാക്കുക ...ഉള്ളിലുള്ള മനഃസമാധാനത്തിന്റെ വിളക്കിനെ അണയാതെ സൂക്ഷിക്കുക ....മനസമാധാനം പുറത്തല്ല സ്വന്തം ഉള്ളിലാണെന്ന അറിവ് അകതാരിൽ എന്നുമുണ്ടാവട്ടെ ....കാലക്രമേണ ഈ അവബോധം ഒരു ശീലമായി മാറിയാൽ മനസമാധാനം കൂടെപ്പിറപ്പായി കൂടെക്കാണും ...എനിക്കും നിങ്ങൾക്കും എല്ലാവര്ക്കും മനഃസമാധാനമുണ്ടാകട്ടെ ...ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
രചന :ജ്യോതിഷ് പി ആർ
ഈ സമാധാനത്തിനുള്ളന്വേഷണത്വര മനുഷ്യനെ മതങ്ങളിലേക്കും പിന്നീട് മയക്കുമരുന്നുകളിലേക്കും ചിലപ്പോൾ പരസ്പര യുദ്ധങ്ങളിലേക്കും നയിച്ചു ...കാമുകിയെ കാഞ്ചനത്തെ സ്വന്തമാക്കിയാൽ മനഃസമാധാനമായി എന്നുകരുതി പെണ്ണിനും പണത്തിനുമായി യുദ്ധം ചെയ്തു ...എന്ത് നേടിയാലും അവന്റെ ഉള്ളിന്റെയുള്ളിൽ സമാധാനം സ്ഥായിയായി നിലനിന്നില്ല ...അപ്പോൾ മതങ്ങൾ പുതുമാര്ഗങ്ങളുമായി ഉദയം ചെയ്തു ....അവയും പൂർണ വിജയമായില്ല ...കാരണം മതങ്ങളുടെ വഴികൾ ശരിയായ രീതിയിൽ ആരും പിന്തുടരുന്നില്ല എന്നതാവാം ചിലപ്പോൾ നഗ്നമായ സത്യം ...സംഘർഷങ്ങളില്ലാത്ത ഒരു മതവുമില്ല ഈ കാലഘട്ടത്തിൽ ...അപ്പോൾ സ്വന്തം ആന്തരിക സംഘർഷങ്ങൾ മാറ്റാൻ കഴിയാത്ത മതങ്ങൾക്കും പരിമിതികളുണ്ടെന്നും സാരം .
രചന :ജ്യോതിഷ് പി ആർ
സൂപ്പർ... ഇപ്പോൾ ആണ് സമാദാനം ആയത്
മറുപടിഇല്ലാതാക്കൂ