വിട പറഞ്ഞകലുന്നു പ്രിയരാം കൂട്ടുകാർ
വഴിമാറി ജീവിതതുഴ തേടി തെന്നിമാറുന്നകലെ
ഒരുവേള ജ്യേഷ്ഠനായ് തോഴനായ് പിന്നെ
ജീവന്റെ ഭാഗമായ് മാറിയ എൻ പ്രിയനാണവൻ
തടഞ്ഞു നിർത്തുവാൻ ത്രാണിയില്ലാത്തൊരു
ത്രസിക്കുന്ന ത്രാസ് പോൽ ഉലയുന്നു ഞാൻ
തടഞ്ഞുനിർത്തീടുവാൻ അധികാരമില്ല അവകാശമില്ല
വെറും കടലാസു വിലയുള്ള പ്രവാസി ഞാൻ
തുടിക്കുന്ന ഹൃദയത്തിൽ തുടികൊട്ടിപാടുവാൻ
ചങ്കുപറിച്ചു നേരോടെ പറയുവാൻ
ചങ്കായ സോദരാ ഇത്രമാത്രം
ചെഞ്ചോരയെന്നിൽ തുടിക്കുന്ന നാൾ വരെയും
ചങ്കായികാണും ഞാൻ നിന്റെ കൂടേ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ