1.മുറിച്ചെറിഞ്ഞാലും മുറിഞ്ഞുമാറാതെ ഉള്ളിൽ കിടന്നു നീറുന്ന ചില ബന്ധങ്ങളുണ്ട് ബന്ധനങ്ങളായി ...പല്ലിയുടെ വാല് പോലെയാണവ ...മുറിഞ്ഞുപോയാലും മുറിച്ചു മാറ്റിയാലും അവിടെ കിടന്ന് പിടഞ്ഞു കൊണ്ടേയിരിക്കും ജീവനുള്ള കാലത്തോളം !!!
2.അകതാരിൽ നിന്നകറ്റും തോറും പൂർവാധികം ശക്തിയോടെ അടുത്തുവരുന്ന ചില സ്നേഹബന്ധങ്ങളുണ്ട് ...അരുതെന്ന് കരുതിയാലും അറിയാതെ അടുത്തുപോകുന്ന ചില സ്നേഹത്തിന്റെ നീർച്ചുഴികൾ ...ഇട്ടു വട്ടം കറക്കുമെങ്കിലും ആ കറക്കത്തിനൊരു സുഖമുണ്ട് ...സ്നേഹത്തിന്റെ ശീതളിമയും
3.അകലും തോറും അടുപ്പവും അടുക്കും തോറും അകലവും തോന്നിത്തുടങ്ങിയാൽ അതിനർത്ഥം ഒന്നേയുള്ളു നിങ്ങൾ അത്രയ്ക്ക് സ്നേഹിക്കുന്നു ആ സ്നേഹത്തെയും സ്നേഹബന്ധത്തെയും ...വേനലിലെ ദാഹം പോലെയാണത് ...കുടിച്ചാലോട്ടു മാറത്തുമില്ല കുടിച്ചില്ലെലോ ദാഹിച്ചു തൊണ്ട വരളുകയും ചെയ്യും
4.മൗനമായ് സ്നേഹിക്കുവാനും ഒരു സുഖമുണ്ട് ...ഉള്ളിന്റെയുള്ളിൽ ആരുമറിയാതെ സ്നേഹം ഒളിച്ചുവെച്ചു സ്നേഹിക്കുവാൻ ...പൂവും പൂമ്പാറ്റയും പോലെ ...പൂവിനറിയാം പൂമ്പാറ്റയുടെ ഹൃദയം എങ്കിലും ആരുമറിയാതെ നിശബ്ദമായ് അവർ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു !
5.മറവിക്കും മറക്കാനാകാത്ത ചില സ്നേഹബന്ധങ്ങളുണ്ട് ...മറക്കും തോറും ഓർമ്മകൾ തിരകളായ് ഓടിയെത്തും ...ശരിയാണ് ഹൃദയത്തിൻ ചുവരുകളിലെഴുതിയതു മായ്കുവാനുള്ള ഒരു ഏറേസറും ഇതുവരെ കണ്ടെത്തിയിട്ടില്ലാലോ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ