മഴയത്തു ഡ്രൈവ് ചെയ്യുന്ന്നതിന്റെ സുഖം ഒന്നുവേറെയാണ് ...അങ്ങിനെ അപ്രതീക്ഷിതമായി കിട്ടിയ ഒരു പെരുമഴത്തു ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യയുടെ whatsup മഴ തോർന്നിട്ട് ഡ്രൈവ് ചെയ്താൽ മതി ജ്യോൽസ്യൻ പറഞ്ഞത് മറക്കണ്ട ...അതൊരു തരം പേടിപെടുത്തലാണ് ...എന്തായാലും റോഡിനടുത്തുള്ള kr ബേക്കറി അടുത്ത് നിർത്തി ഒരു ചൂടു ചായയും പഫ്‌സും ഓർഡർ ചെയ്തു ...അപ്പോഴാണ് തൊട്ടുമുന്നിൽ ഇരിക്കുന്ന സുന്ദരനും ഓമനത്തം തുളുമ്പുന്ന ഒരു ചെറിയ ആൺകുട്ടി അക്ഷമയോടെ സ്കൂൾ യൂണിഫോമിൽ റോഡിലേക്കും കണ്ണുനട്ട് എന്തോ പലഹാരവും കഴിച്ചു അസ്വാസ്ഥതയോടെ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത് ...മോന്റെ പേരെന്താ ...അമർജ്യോതി അവൻ വിരസതയോടെ മൊഴിഞ്ഞു ...ആരെയാ നോക്കുന്നെ ?അമ്മയെ ...സ്കൂൾബസ് മിസ് ആയി അങ്കിൾ ...ഞാൻ എന്റെ ലാപ്ടോപ്പ് എടുക്കാൻ പോയതാ ബസ് പോയി ..സെക്യൂരിറ്റി അങ്കിൾ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട്...അമ്മയെ കാത്തിരിക്കുവാ ...എന്റെ മകനെക്കാൾ ൩ വയസു കൂടുതൽ കാണും ...അപ്പോൾ ആറുവയസു ...ആറുവയസിൽ ലാപ്ടോപ്പോ ....ചോദിച്ചതും അവൻ പറഞ്ഞു ...എന്റെ സ്കൂളിലെ it മാസ്റ്റർ ഞാനാ ...എനിക്ക് IT നല്ല ഇഷ്ടാ ...so പ്രിൻസിപ്പാൾ എന്നെയാ സ്റ്റുഡന്റ് ടീച്ചർ ആയി സെലക്ട് ചെയ്തത് ...അവന്റെ കൊഞ്ചൽ നിറഞ്ഞ ആത്മവിശ്വാസവും ചുറുചുറുക്കും എന്നിലെന്തോ ഒരു ആത്മബന്ധം അവനോട് തോന്നിച്ചു ....എഗ്ഗ് പഫ്‌സ് വേണോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു you know iam Brahmin ...കൊച്ചു കുഞ്ഞുങ്ങളിലെ വരെ ജാതി ബോധം ...കഷ്ടം...എന്തായാലും ജാള്യത മാറ്റാനായി മോന്റെ അമ്മയെന്തു ചെയ്യുന്നു എന്നായി ഞാൻ..അവൻ പറഞ്ഞു sbi ബാങ്ക് മാനേജർ ആണ് ...അച്ഛൻ ബിസിനസ് man ..ഒരു സമ്പന്ന അണു കുടുംബത്തിന്റെ ചിത്രം മനസിലേക്ക് ഓടി വന്നു ...അപ്പോഴാണ് ബില്ല് മായി കബീർ വന്നത് ..സാറിന്റെ മോനാണല്ലേ ...മുറിച്ചു വെച്ചപോലെയുണ്ട് എന്നും പറഞ്ഞു മറുപടി കേൾക്കാൻ നില്കാതെ അടുത്ത ടേബിളിലേക്ക് കബീർ പറന്നു ...എനിക്കും അവനെ കണ്ടപ്പോൾ എന്റെ ബാല്യം ഓർമയിൽ വന്നിരുന്നു...അങ്കിൾ പേരുപറയൂ...അവന്റെ ചോദ്യം ചിന്തകളെ മുറിച്ചുമാറ്റി ...പെട്ടെന്ന് അങ്കിൾ ഒന്ന് എന്റെ അമ്മയെ വിളിക്കാമോ pls ...ഞാൻ മൊബൈൽ എടുത്തതും ദേ അമ്മ വന്നെടൊ മുത്തേ എന്നും പറഞ്ഞു കബീർ ഓടിവന്നു അവനെ തലോടി ..എന്നോടായി ഭാര്യ വന്നല്ലോ ...സാറിന്റെ ഭാര്യയാണെന്നറിയില്ലായിരുന്നു ..സ്ഥിരം ഇവിടുന്നാ പലാഹാരം മേടിക്കാരെന്നും പറഞ്ഞു കബീർ അവന്റെ അമ്മയ്ക്കു നേരെ കൈ ചൂണ്ടി കാണിച്ചു...ഒരു ഇലക്ട്രിക്ക് ഷോക്ക് പോലെ ...അത് അവളായിരുന്നു ....എൻറെ നഷ്ടപ്രണയിനി .....പൂമന ഇല്ലത്തെ എൻറെ നമ്പൂതിരികുട്ടി ...നീണ്ട ൭ വർഷത്തെ പ്രണയത്തിനും പ്രണയജീവിതത്തിനുമിടയിൽ ജാതിയുടെ പേരിൽ നഷ്‌ടമായ എന്റെ .നഷ്ടസ്വപ്നം ...കബീർ അവളോടായി വീണ്ടും പറയുന്നു ...അച്ഛന്റെ തനി പകര്പ്പാ ഫോട്ടോസ്റ്റാറ് എടുത്തപോലെ ....ഞെട്ടലോടെ അവളുടെ കണ്ണിലേക്ക് നോക്കി ഞാൻ ബില്ലും അടച്ചു പിൻവാങ്ങാനായി ഒരുങ്ങി ...എന്റെ മകനെന്നു കരുതി കബീർ അവന് അവന്റെ favourite ആയ മൈസൂർ പാക്ക് എടുത്തുകൊടുത്തു ട്രീറ്റ് ചെയ്തു...എന്റെയും ഇഷ്ട പലഹാരം മൈസൂർ പാക്കാണല്ലോ എന്നോർത്ത് ...കുതുഹലത്തോടെയും പിന്നൊരു നെടുവീർപ്പോടെ ഞാൻ അവളെ നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ അടരുന്ന അശ്രുക്കളെ ആ ഇരുട്ടിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു .....ഓർമ്മകൾ പല രാത്രികളിലൂടെ റിവേഴ്‌സ് അടിക്കും മുമ്പേ കാർ റിവേഴ്‌സ് എടുത്തു ഞാൻ യാത്രപോലും പറയാതെ അപ്പോഴും തോരാത്ത മഴയത്തു തന്നെ ജ്യോത്സ്യന്റെ വാക്കുമോർത്തു മുന്നോട്ടു കുതിച്ചു ......
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ