പഴുതടച്ചു നീ കയറുമ്പോൾ
തൊഴുതുനിൽക്കുവാൻ പോലും
തെല്ലലസനാകുന്നു ഞാൻ
വരില്ലയിനിയൊരു വസന്തമറിയാം
തളിരിടില്ലൊരു പൂക്കാലമതുമറിയാം
എളിയനായ് പിന്നെ ഇളിഭ്യനായ്
കളി തമാശകൾ പറയുമ്പോഴും
ഉള്ളിലെരിയുന്ന പ്രണയാഗ്നി കെടുത്തുവാൻ
വെള്ളം ചേർക്കുവാൻ വൃഥാ ശ്രമിക്കുന്നു ഞാൻ
ഉള്ളിലുണ്ടു നിൻ തെളിഞ്ഞ പുഞ്ചിരി
കള്ളമല്ലത് കളിവാക്കുമല്ലത്
ഉള്ളം നിറയുന്ന നഗ്നസത്യം
അരുതെന്നു നീ പറഞ്ഞുവെങ്കിലും
അരുമയായ് മാറിനാമിരുവരും
ഒരുമയോടെ തുഴഞ്ഞു നാമെപ്പോഴും
പെരുമയോടെ പ്രണയിച്ചു നാം സത്യം
അറിയുന്നു ഞാൻ നിൻറെ നിശബ്ദ വേദന
വെറുതെ മോഹിച്ചൊരു വ്യർത്ഥ മോഹങ്ങൾ
വെറുക്കാതിരിക്കാം ഇനിയുള്ളകാലം
മറക്കാതിരികാം ആ സുവർണ്ണകാലം
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ