യൂദാസ് നീ വെറുമൊരു നിമിത്തമായിരുന്നു
കാലത്തിന്റെ കുത്തൊഴുക്കിലെ വെറുമൊരു
പുഴുത്ത കൃമി
മഹാനായ ധർമപുരുഷനെതിരായ്
അധർമം രചിച്ച ചതിയിലെ വിരേചനപുഴു
ചതിയുടെ വഞ്ചനയുടെ കറുത്ത ചുഴി
നീ എന്നും ആവർത്തിക്കുന്ന കഥയാണ്
അന്നത് വെറും മുപ്പത് വെള്ളികാശിനെങ്കിൽ
ഇന്നൊരുവേള മദ്യമോ മദിരാക്ഷിയോ ആകാം
ചിലപ്പോൾ വെറുമൊരു നേരത്തെ സുരക്ഷയ്ക്കാവാം
എങ്കിലും ചതിയന്നുമിന്നും ചതി തന്നെ നിശ്ചയം
യൂദാസ് നീയന്നു പുരുഷനെങ്കിൽ
ഇന്ന് നീയൊരുവേള സ്ത്രീയായ് പുനർജനിച്ചേക്കാം
പക്ഷെ നീ മറന്നു പോയ് കാലം മാറി
കാലത്തിന്റെ നിയമങ്ങൾ ദൈവം ഭേദഗതി ചെയ്തു
അന്ന് നിനക്ക് ശിക്ഷ നിശബ്ദമെങ്കിൽ
ഇന്ന് ഇതാ ഈ നിമിഷം തന്നെയാണ്
ചതിക്കാൻ നീ തുടങ്ങുന്ന വേളയിൽ
ചതി ഏശാതെ ധർമപുരുഷന്മാർ കുതറിമാറും
പിന്നെ നീ വിരിച്ച വലയിൽ നീ തന്നെ കുടുങ്ങിപിടഞ്ഞാകും
ചതി ചെയ്‌ത നിൻറെ ചെയ്തികൾക്കന്തവും
ഓർക്കുക ചതിയന്റെ നാശം നിശിതമാവും
ആർ ക്കുമൂഹിക്കാൻ കഴിയാത്തയത്രയും
രചന :ജ്യോതിഷ് പി ആർ
യൂദാസ് നീയന്നു പുരുഷനെങ്കിൽ
ഇന്ന് നീയൊരുവേള സ്ത്രീയായ് പുനർജനിച്ചേക്കാം
പക്ഷെ നീ മറന്നു പോയ് കാലം മാറി
കാലത്തിന്റെ നിയമങ്ങൾ ദൈവം ഭേദഗതി ചെയ്തു
അന്ന് നിനക്ക് ശിക്ഷ നിശബ്ദമെങ്കിൽ
ഇന്ന് ഇതാ ഈ നിമിഷം തന്നെയാണ്
ചതിക്കാൻ നീ തുടങ്ങുന്ന വേളയിൽ
ചതി ഏശാതെ ധർമപുരുഷന്മാർ കുതറിമാറും
പിന്നെ നീ വിരിച്ച വലയിൽ നീ തന്നെ കുടുങ്ങിപിടഞ്ഞാകും
ചതി ചെയ്‌ത നിൻറെ ചെയ്തികൾക്കന്തവും
ഓർക്കുക ചതിയന്റെ നാശം നിശിതമാവും
ആർ ക്കുമൂഹിക്കാൻ കഴിയാത്തയത്രയും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ