മഴയെ പഴിപറഞ്ഞുപലവട്ടം
വെയിലങ്ങധികരിക്കുമ്പോൾ
വെയിലിനെ പ്രാകുവാൻ പഠിച്ചുപോയ് ഞാൻ
പക്ഷെ പുഴയെ പിഴപ്പിച്ചതാര് ?
മഴയെ കുഴപ്പിച്ചതാര് ?
പിന്നെ വെയിലിനെ വെളുപ്പിച്ചതാര് ?
കാരണഭൂതനാം ഞാൻ നിശബ്ധനായ്
കണ്ണുചിമ്മി സ്വയമിരുട്ടാക്കി
ആരറിയാൻ ആരുപറയാൻ
പറയുന്നവന്റെ നാവറുക്കാൻ
വിറപൂണ്ട വെളിച്ചപ്പാടുകളുണ്ടിവിടെ സത്യം
വായ്ത്തലയുള്ള വൻ കോടാലികൾ
വെട്ടിമുറിച്ചുമാറ്റി വനങ്ങളെ കൊടൂരമായ്
പൊട്ടിച്ചു പൊടിച്ചു മാറുപിളർന്നു
കോട്ടയായുള്ള വൻ പാറകളെ
കുന്നിടിച്ചു മലതുരന്നു ഫ്ലാറ്റുകൾ പണിതു
കൂട്ടിനായ് പണിതു വലിയ മാളുകൾ
ഡാമുകൾ കെട്ടിയടച്ചു നീരൊഴുക്കിനെ
ഡംമ്പോടെ വീമ്പു പറഞ്ഞട്ടഹസിച്ചു നാം
നദികൾ വറ്റാൻ തുടങ്ങിയപ്പോൾ
നിദ്രനടിച്ചുനാമുറങ്ങി പരനിന്ദയയോടെ
ക്രഷറുകൾ കൂട്ടമായ് പെരുകിയപ്പോൾ
കേട്ടില്ല നാം ഭൂമിയുടെ നെഞ്ചലിയിക്കുന്ന രോദനം
കുഴല്കിണറുകളൂറ്റിയെടുത്തു തന്നത്
ഭൂമിയാം മാതാവിൻ മുലപ്പാലായിരുന്നില്ല
പിന്നെ ചുമന്ന ചെഞ്ചോരയായിരുന്നു സത്യം
വഴിപിഴച്ചവർ കുലംമുടിച്ചവർ
പഴിപറയുവാൻ പോലും മാനമില്ലാത്തവർ
മാനവകുലമേ പരിക്രമിക്കുക
പരിഭ്രാന്തിയോടെ പരിത്യജിക്കുക
പാരിനു നീ വരുത്തിയ കൊടിയവിനകൾ
പേരുപോലും മായ്ചുകളയും നിൻറ്റെ നിശ്ചയം
പിഴച്ച ജന്മമേ തുഴമാറ്റിയെറിയു നീ
കഴിച്ചു കൂട്ടു ഇനിയുള്ളകാലം
തിരിച്ചുപോകൂ പഴമയിലേക്കൊത്തിരി
തിരിച്ചുവരട്ടെയാ പുഴകളും പാടങ്ങളും
മൂട്ടിൽപുകയുന്ന തീനാളം കണ്ടെങ്കിലും
മാറട്ടെ മർത്യാ നിൻ വറ്റാത്ത ദുരകൾ
വരുന്ന തലമുറകൾക്കായെങ്കിലും
വരദാനമാക്കീടാം ഈ പുണ്യഭൂമിയെ
രചന :ജ്യോതിഷ് പി ആർ
വെട്ടിമുറിച്ചുമാറ്റി വനങ്ങളെ കൊടൂരമായ്
പൊട്ടിച്ചു പൊടിച്ചു മാറുപിളർന്നു
കോട്ടയായുള്ള വൻ പാറകളെ
കുന്നിടിച്ചു മലതുരന്നു ഫ്ലാറ്റുകൾ പണിതു
കൂട്ടിനായ് പണിതു വലിയ മാളുകൾ
ഡാമുകൾ കെട്ടിയടച്ചു നീരൊഴുക്കിനെ
ഡംമ്പോടെ വീമ്പു പറഞ്ഞട്ടഹസിച്ചു നാം
നദികൾ വറ്റാൻ തുടങ്ങിയപ്പോൾ
നിദ്രനടിച്ചുനാമുറങ്ങി പരനിന്ദയയോടെ
ക്രഷറുകൾ കൂട്ടമായ് പെരുകിയപ്പോൾ
കേട്ടില്ല നാം ഭൂമിയുടെ നെഞ്ചലിയിക്കുന്ന രോദനം
കുഴല്കിണറുകളൂറ്റിയെടുത്തു തന്നത്
ഭൂമിയാം മാതാവിൻ മുലപ്പാലായിരുന്നില്ല
പിന്നെ ചുമന്ന ചെഞ്ചോരയായിരുന്നു സത്യം
വഴിപിഴച്ചവർ കുലംമുടിച്ചവർ
പഴിപറയുവാൻ പോലും മാനമില്ലാത്തവർ
മാനവകുലമേ പരിക്രമിക്കുക
പരിഭ്രാന്തിയോടെ പരിത്യജിക്കുക
പാരിനു നീ വരുത്തിയ കൊടിയവിനകൾ
പേരുപോലും മായ്ചുകളയും നിൻറ്റെ നിശ്ചയം
പിഴച്ച ജന്മമേ തുഴമാറ്റിയെറിയു നീ
കഴിച്ചു കൂട്ടു ഇനിയുള്ളകാലം
തിരിച്ചുപോകൂ പഴമയിലേക്കൊത്തിരി
തിരിച്ചുവരട്ടെയാ പുഴകളും പാടങ്ങളും
മൂട്ടിൽപുകയുന്ന തീനാളം കണ്ടെങ്കിലും
മാറട്ടെ മർത്യാ നിൻ വറ്റാത്ത ദുരകൾ
വരുന്ന തലമുറകൾക്കായെങ്കിലും
വരദാനമാക്കീടാം ഈ പുണ്യഭൂമിയെ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ