നിന്നിൽ തുടങ്ങി ഞാനെന്റെ യാത്ര
നിന്നിൽ തുടരട്ടെ എന്റെയാത്ര
നീ തന്നെയായിരുന്നെന്റെ യാത്ര
ഞാൻ പോലുമറിയാത്ത മൂകയാത്ര
ഒരു വേള മങ്ങിയെൻ ചിരാതിൽ
എണ്ണയായ് പടർന്നു നീ ജീവസ്സായ്
പ്രോത്സാഹനത്തിന്റെ ഉത്സാഹമായ്
ആരെന്നറിയാതെ കൂട്ടായി നീ
നിൻ വാക്ക് പൊൻവാക്കായി മാറിയപ്പോൾ
ഊക്കേറിയെൻ ചെറു തൂലികക്ക്
ഉണർവാണ് നീയെൻ കൂട്ടുകാരി
ഉയിരായി മാറി നീ ക്ഷണഭംഗുരം
നന്ദിയുണ്ടേൻ പ്രിയ കൂട്ടുകാരി
നാന്ദി കുറിച്ചു നീയെൻ അശ്വമേധത്തിനായ്
വിശ്വം ജയിച്ചു ഞാൻ വരുന്ന നാളിൽ
വിശുദ്ധയായ് കാണണം എന്റെ കൂടെ
രചന :ജ്യോതിഷ് പി ആർ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ