തല്ലുവാൻ കൊല്ലുവാൻ പഠിക്കുന്ന കാലം
ചോരയ്ക്ക് പോരിന്റെ മണമുള്ള കാലം
മതത്തിനു മദമിളകി മദയാനയായ്
മഠയരെ തുടരെ പെരുക്കുന്ന ലോകം
തുടിക്കുന്ന ഹൃദയത്തിൻ തുളനോക്കി
വാളുകൾ വീശുന്ന വെളിവില്ലാ കാലം
കൂടെ കളിച്ചും കൂത്താടിയും
കൂട്ടത്തിൽ കൊല്ലവള്ളിയറുത്തുമാറ്റിയും
കൂട്ടുകാർ മാറുവതെന്തു ന്യായം ?
വിശക്കുന്ന വയറിനു വിശുദ്ധ ഗ്രൻഥം നൽകി
വിശപ്പുമാറ്റാൻ ശ്രമിക്കുന്ന വിശുദ്ധരുടെ നാട് !!
പശുവിന്റെ പേരിൽ പരസ്യമായ് മനുഷ്യനെ
കശാപ്പു ചെയ്യുന്ന കശ്മലരുടെ കാലം ?!
കാലത്തിനോ പിഴ മനുജകുലത്തിനോ പിഴ ?
ഏതായാലുമതു കൊടുംപിഴയായ് തുടരുന്നു !!!
രചന ;ജ്യോതിഷ് പി ആർ
Good
മറുപടിഇല്ലാതാക്കൂ