വയലിൽ പണിയെടുത്തൊരു ചെറുമന്റെ കൂടേ
ചുടുചോറ് കൂടെകഴിച്ചൊരു ബാല്യത്തിൽ
പേരെടുത്തു വിളിച്ചു പഴിപറഞ്ഞെന്നെ
പെരുമയുള്ളെന് തറവാട്ട് കാരണവർ
പതിതരാണവർ നമ്മൾ കുലീനർ
ആഢ്യത്വ മുള്ളോർക്കു അധമികളാണവർ
ചെറുമന്റെ വിയർപ്പിലാണ് നമ്മുടെ അരി
പാകമായതും കൊയ്തെടുത്തതും മറന്നുപോയയാൾ
ചോദ്യശരം ബാലനമെന്നിൽ കുരുത്തപ്പോൾ
മുറപ്പെണ്ണിൻ പേരിലെന്നെ നിശ്ശബ്ധനാക്കി
മടുത്തുപോയന്നു മതവുമാചാരവും
മതിയിലെന്നോ മടുപ്പായ് പടർന്നു
പതിയെ ഞാനറിഞ്ഞു മതമല്ല മദമാണ്
പതിത്വം പഠിപ്പിച്ച കുടിലൻ എന്ന്
പവിത്രമാം മതമൊരുനാളുമെവിടെയും
പതിത്വം പറയുവാൻ പറഞ്ഞില്ല സത്യം
മുക്കുവനാം വ്യാസൻ മഹാഗുരുവെങ്കിൽ
ഇടയനാം കൃഷ്ണൻ ഈശ്വരനെങ്കിൽ
പറയനും പുലയനും ചണ്ഡാളനും
തുല്യത പറയുന്നൂ മതബോധം
മതമല്ല മതികെട്ട മനുഷ്യരാണ്
മനുഷ്യനെ ജാതിയിൽ ഭേദിച്ചത്
വേർതിരിച്ചു കാണരുത് ആരെയും
കാണുകിലകന്നു പോകുമീ കൃഷ്ണനും വ്യാസനും
പതിതരായ് ആരും പിറക്കില്ല ഭൂമിയിൽ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ