ഇന്നലെ അർധരാത്രി അല്ല ഇന്ന് പുലർച്ചെയെന്നും വേണേൽ പറയും തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നും ഒരു വലിയ കരച്ചിൽ..??.അലർച്ചപോലെ?...കുഞ്ഞുങ്ങൾ ഞെട്ടിയെണീറ്റു ...ഭാര്യ പറഞ്ഞു മനുഷ്യാ എന്തോ ആർക്കോ പറ്റീട്ടുണ്ട് ഒന്നു പോയി നോക്കൂ ..?ഞാൻ പറഞ്ഞു ഇത് നമ്മുടെ നാട്ടുംപുറമല്ല പോയിനോക്കിയാൽ ചിലപ്പോൾ അവർക്കിഷ്ടാവില്ല ...കരച്ചിൽ നിന്നാൽ അവള്കുറങ്ങാമെന്ന് കരുതിയാവും അവൾ വാദം ശക്തമാക്കി ...നാട്ടിലാണേൽ ഇപ്പോൾ ഇറങ്ങി ഓടി കാണും ...ചോദിച്ചാൽ പറയും സാമൂഹ്യസേവനം ...ഇപ്പോൾ എവിടെ പോയി മനുഷ്യാ ആ സാമൂഹ്യബോധം ?തെല്ല് പുച്ഛത്തോടെയുള്ള ആ ചോദ്യം കുറിക്കു കൊണ്ടു ...അവൾ അവസരം നോക്കി മര്മത്തിട്ടു കൊട്ടിയതാണ് ...അല്ലേലും ഈ ഭാര്യമാർ അങ്ങിനെയാണ് ...അവസരത്തിനായ് കാത്തിരിക്കും...ഗോളടിക്കാൻ ...പക്ഷെ പലതും സെൽഫ്‌ഗോൾ ആയിപോവുമെന്നു മാത്രം ...എന്തായാലും കിടക്കപ്പായിൽ നിന്നെണീറ്റു അവിടേക്കു കുതിച്ചു ..രണ്ടാമത്തെ ബെല്ലിൽ തന്നെ വാതിൽ തുറന്നു ...കാഴ്‌ച വളരെ ദയനീയമായിരുന്നു ....വളരെ അപൂർവമായി മാത്രം എന്നോട് ചിരിക്കുക പോലും ചെയ്യുന്ന ആ മാന്യവ്യക്തിത്വം പൊട്ടിക്കരയുന്നു ...ഭാര്യയും മക്കളും ഞെട്ടലോടെ എന്തു പറയണമെന്നറിയാതെ പരുങ്ങി പകച്ചു നിൽക്കുന്നു ...എന്തുപറ്റിയെന്ന എന്റെ ചോദ്യത്തോട് എന്നെ മുറുകെപിടിച്ചുകൊണ്ട് അവൻപറഞ്ഞു ഡാ ബ്രസിൽ പൊട്ടിയെടാ ഇന്ന്!!!!! കേട്ടപാതി കേൾക്കാത്ത പാതി എന്റെ സർവ്വനിയന്ത്രണവും പോയി ...ഞാൻഉറക്കം പോയതിന്റെ ദേഷ്യവും ഭാര്യയോടുള്ള കലിപ്പും മൊത്തം മനസ്സിൽ ആവാഹിച്ചു അവന്റെ ചെവിയിൽ നമ്മുടെ കോട്ടയത്തെ വിശ്വ വിഖ്യാതമായ ആ പച്ചത്തെറിയങ്ങു അവൻ മാത്രം കേൾക്കത്തക്ക ശബ്ദമാധുരിയിൽ അവന്റെ ചെവിയിൽ മന്ത്രിച്ചു ...അവന്റെ കരച്ചിലും വെപ്രാളവും ആ മന്ത്രധ്വനി കേട്ടിട്ടാവണം പെട്ടെന്ന് നിലച്ചു ...നിസ്സഹായതയോടെ എന്നെനോക്കി അവൻ സോഫയിലേക്ക് അമർന്നിരുന്നു ...ഒരു സിദ്ധനെയെങ്ങാൻ കണ്ട പോലെ കാര്യങ്ങളൊന്നും മനസിലാകാത്ത അവന്റെ പാവം ശ്രീമതി എന്നോട് പറഞ്ഞു ഈശ്വരനായിട്ടാണ് ചേട്ടനിങ്ങോട്ടു വരാൻ തോന്നിയത് ...ഇതിയാനെയും കൊണ്ട് ഞങ്ങൾ ഈ പാതിരാവിൽ ഏതു സൈക്കിയാട്രിസ്റ്റിന്റെ അടുത്തോട്ടു പോകുമെന്നാലോചിക്കുവാരുന്നു ...ഒരുപാട് നന്ദി ...ചേച്ചി പണ്ട് പറഞ്ഞാരുന്നു ചേട്ടനെന്തൊക്കെയോ സൈക്കോളജി ഒക്കെ പഠിച്ചിട്ടുണ്ടെന്നും മറ്റും ...എന്തായാലും ഇത്ര expert ആണെന്നറിയില്ലാരുന്നു !!!...പാവം എന്റെ ഭാര്യ ഞാൻ പോലുമറിയാതെ എന്നെ പൊക്കിപുകഴ്ത്തി പറഞ്ഞതാലോചിച്ചപ്പോൾ എനിക്കവളോട് ഉണ്ടായിരുന്ന കലിപ്പും മാറി ബഹുമാനം തോന്നി ...ആശ്വാസത്തോടെ ഞാൻ തിരികെ റൂമിലേക്ക് നടന്നു ...!!!!
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ