അയാൾ പറഞ്ഞു ചായ എൻറെ വകയാ ...പക്ഷെ അവൻ പുഞ്ചിരിയോടെ നിരസിച്ചു.അവർ ചായക്കടയിൽ കയറി ...അയാൾ ദോശയും സാമ്പാറും ആസ്വദിച്ച് കഴിച്ചു ...അവൻ പെട്ടെന്ന് ഒരുൾ വിളി പോലെ ദോശയും സാമ്പാറും ഓർഡർ ചെയ്തു ..അയാൾക്ക് ചിരിവന്നു ...കൊതി വന്നു കാണും പാവം അയാൾ ചിന്തിച്ചു ....പെട്ടെന്നയാൾ നോക്കി നിൽക്കെ അവന് കിട്ടിയ ദോശയും സാമ്പാറുമായി അവൻ കടയുടെ മുൻവശത്തെ തിണ്ണയിലേക്കു നീങ്ങി ...അയാൾ എത്തിനോക്കി ...ഞെട്ടിപ്പോയി ...അവിടെ ഒരു പ്രായം ചെന്ന ഒരു സ്ത്രീ ക്ഷീണിച്ചവശയായി ഇരിക്കുന്നു ...മലകയറി ക്ഷീണിച്ചു കാണും ..അവൻ ആ ദോശയും കറിയും അവർക്ക് നല്കി അവരെ സ്നേഹത്തോടെ അതു കഴിക്കുവാൻ നിർബന്ധിക്കുന്നു ...അവന്റെ സ്നേഹത്തിനുമുന്നിൽ ആ പാവം ആർത്തിയോട് കൂടി അത് കഴിക്കുന്നത് തെല്ല് ചമ്മലോടും അവനോട് അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയോടുള്ള ബഹുമാനത്തോടും അയാൾ നോക്കി നിന്നു ..ആ സ്ത്രീയുടെ കണ്ണുകളിൽ വിശപ്പിന്റെ ദൈന്യത തളം കെട്ടി നിന്നതു അവൻ മാത്രമേ കണ്ടുള്ളുവല്ലോ എന്നയാൾ തെല്ല് ജാള്യതയോടെ ഓർത്തു ...അപ്പോഴേക്കും അയാളുടെയും ആ സ്ത്രീയുടേയുടെയും പണം അടച്ചു വീണ്ടും അവനയാളെ ഇളിഭ്യനാക്കി .ചമ്മലോടെ അയാൾ വീണ്ടും അവൻറെ കൂടെ മല കയറി...ശരിയാണ് അയ്യപ്പദര്ശനത്തിനുശേഷമേ ഭോജനം പാടുള്ളു ..അയാൾ കുറ്റബോധത്തോടെ ഓർത്തു..നാക്കിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നവർ ആദ്യം നാക്കിന്റെ രുചികളോടും ഭക്ഷണത്തോടുള്ള ആർത്തിയും പിന്നെ വിശപ്പിനേയും നിയന്ത്രിക്കുവാൻ പഠിക്കണം..അതാണ് വ്രതം കൊണ്ടുദ്ദേശിക്കുന്നത് അവൻ പെട്ടെന്ന് ആത്മഗതം പറയുന്നതായി അയാൾക്കു തോന്നി? ...നല്ല തിരക്ക് ...പതിവുപോലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തിക്കിലും തിരക്കിലും പെട്ട് കൂട്ടം തെറ്റുമെന്നറിയാമെന്നതിനാൽ അവർ ചേർന്ന് നടന്നു ...പതിനെട്ടാം പടി കയറി ഭഗവാനെ തൊഴുമ്പോൾ പോലും അയാളുടെ മനസ്സിൽ രാവിലത്തെ സംഭവും പിന്നെ അവനെ കുറിച്ചുള്ള ചിന്തകളുമായിട്ട് ഒരു ഏകാഗ്രതക്കുറവാനുഭവപ്പെട്ടു .. തിരക്കിൽ തൊഴുതിറങ്ങി ...അവനെ അയാൾ ആ ആൾകൂട്ടത്തിൽ തിരഞ്ഞു ...കാണുന്നില്ല ...പെട്ടെന്ന് ആൾകൂട്ടത്തിൽ അവൻ നടന്ന് അപ്രത്യക്ഷനായികൊണ്ടിരിക്കുന്നത് അയാൾ കണ്ടു ...അയാൾ അവനെ കൈകൊട്ടി വിളിച്ചതും അവൻ ഒന്ന് തിരിഞ്ഞുനോക്കി ...ചെറു പുഞ്ചിരിയോടെ അവൻ മുന്നോട്ടു നടന്നു ..അയാൾ പറഞ്ഞു ഞാൻ രാവിലെ പേര് ചോദിച്ചിട്ട് പറഞ്ഞില്ലാലോ , മോന്റെ പേരെങ്കിലുമൊന്നു പറഞ്ഞിട്ട് പോകൂ ...അയാള് ഉറക്കെ വിളിച്ചു പറഞ്ഞു..രാവിലെ പലവട്ടം പേരുചോദിച്ചിട്ടും അവൻ പേര് പറഞ്ഞിട്ടുണ്ടായിരുന്നില്ല ...പെട്ടെന്ന് ഏതെങ്കിലും കാട്ടു പക്ഷികളെ കാണിച്ചു അയാളുടെ ശ്രദ്ധ തിരിച്ചു കളയും .. ...പെട്ടെന്നവൻ ഉറക്കെ വിളിച്ചു പറഞ്ഞു ..എൻറെ പേര് അയ്യപ്പൻ ...അവൻ ആൾകൂട്ടത്തിൽ അലിഞ്ഞില്ലാതായി ...ശബരിമലയിലെ ഏതോ ഒരു കൊച്ചു കടയിൽ നിന്നും അപ്പോൾ ഒരു പഴയ ശരണമന്ത്രം മുഴങ്ങി കേട്ടു ....അന്നദാന പ്രഭുവെ ശരണം പൊന്നയ്യപ്പാ ....അനാഥ രക്ഷകനെ .....അയ്യപ്പാ ....ആ വരികൾക്ക് താൻ നിശബ്ധനായ് ആരോടും ഉരിയാടാതെ ജപിച്ചുപോന്ന മന്ത്രത്തേക്കാൾ ഒരുപാട് അർത്ഥതലങ്ങളുണ്ടെന്ന് അയാൾക്ക് തോന്നി ...കൃതാര്ഥതയോടെയും പുതിയ ചില പാഠ ങ്ങളുമായ് അയാൾ നിറകണ്ണോടെ വീണ്ടും കാണാമെന്ന ശുഭപ്രതീക്ഷയോടെയും പ്രാർത്ഥനയുടെയും മലയിറങ്ങി ...അപ്പോഴും ആ പയ്യന്റെ നിഷ്കളങ്കമായ പുഞ്ചിരി അയാളുടെ മനസ്സിൽ തത്തികളിച്ചുകൊണ്ടേയിരുന്നു
രചന :ജ്യോതിഷ് പി ആർ
വാൽകഷ്ണം :കഥയിൽ ചോദ്യങ്ങൾക്കു പ്രസക്തിയില്ലാലോ ...അയ്യപ്പദര്ശനത്തിനുമുമ്പ് ഞാനുൾപ്പെടെയുള്ള ഭൂരിപക്ഷം അയ്യപ്പഭക്തരും പ്രാതൽ കഴിക്കില്ല...എല്ലാം ദർശന ശേഷം മാത്രം....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ