വായു ദുഷിച്ചെന്നു പറഞ്ഞു കരയുന്നവർ
വാഹന പുകയിൽ വായുവെ വികൃതമാക്കുന്നു
പുകയ്ക്കുന്ന ബീഡിക്കു കണക്കുവെക്കാത്തവർ
പുകയുന്ന വായുവെ പഴിപറയുന്നു കഷ്ടം
അപരന്റെ കിടപ്പറയിൽ എത്തി നോക്കുന്നവർ
ഒളിക്യാമറയെ പൊളിച്ചടുക്കുന്നു
നാടുനീളെ സദാചാരം പാടുവോർ
ഒളിസേവ ഉപാസനയായ് മാറ്റുന്നു
പശുവിനായ് മുറവിളികൂട്ടുന്ന ശുദ്ധന്മാർ
ശിശുവിന്റെ പശി പ്പ് മറന്നുപോകുന്നു
മരത്തിനായ് മുദ്രാവാക്യം മുഴക്കുന്ന മാന്യന്മാർ
തീർക്കുന്നു ചെന്തേക്കിൽ ചെഞ്ചാമരങ്ങൾ
പറയുകിലൊന്നിനുമന്തമില്ലാത്
പണ്ടേ മനുഷ്യസഹജമാം ദുർവിചാരങ്ങൾ
അല്ലെങ്കിലും എന്നാളും അന്യന്റെ വളി ക്ക് നാറ്റവും പഴിയും
സ്വന്തം വളി ക്ക് നിശബ്ദ സുഗന്ധവുമാണല്ലോ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ