പതിവായി നമുക്ക് വേണ്ടി
നാം പോലുമറിയാതെ
നിനവുകളിൽ നിറം വറ്റി
നമ്മുടെ കിനാവുകളിൽ
നിറം ചേർക്കാൻ നീരുവറ്റിക്കുന്ന ചിലരുണ്ട്
നമ്മുടെ രസമുകുളങ്ങളിൽ
വര്ണരാജി വിരിയിക്കാൻ
സ്വയം രസനാളങ്ങളെ മറക്കുന്ന
സ്വരം പോലും അപസ്വരമായ മാറ്റിയ
അടുക്കളയിലെ പാവം ഭാര്യമാർ
നമ്മുടെ സ്വപ്നങ്ങളിലെ നായികമാരുടെ
കിനാവുകളിലെ അപ്സരസുകളുടെ
ഗീതങ്ങളിലെ ശ്രുതിയുടെ
സ്വരമാധുരിയുടെ രാഗങ്ങളോ
പലപ്പോഴും അവളായിരിക്കില്ല കഷ്ടം
എങ്കിലും ഓർക്കുക
അവളുടെ നിറച്ചാർത്തും
യൗവനവും പിന്നെ മാദകത്വവും
മുരടനം നിനക്ക് വേണ്ടി
ഹോമിച്ച പുണ്യാത്മാവാണവൾ
ഇന്നവൾക്കൊത്തിരി നിറം മങ്ങിയിരിക്കാം
അടുപ്പിന് പുകയിൽ കരിപിടിച്ചിരിക്കാം
എങ്കിലും അവളായിരിക്കണം
അവൾ മാത്രമായിരിക്കണം
നിന്റെ ജീവവായുവും
പ്രേമഭാജനവും പിന്നെ സ്വപ്‌നകാമുകിയും
ഒന്ന് നിന്റെ തലോടലേറ്റാൽ തളിർക്കുന്ന
വര്ണശബളമാം ജ്യോത്സനയാണവൾ
തളിർക്കട്ടെ കുളിര്കാറ്റിൽ
പ്രണയവല്ലരി കൾ വീണ്ടും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ