തട്ടിൻപ്പുറത്തു മടക്കിവച്ചൊരെന്നോലകുട
പൊടിപിടിച്ചിന്നിതാ മറവിയിൽ മായുന്നു
മഴയത്തു നനഞ്ഞവൻ എന്നെ
നനയാതെ കുളിരാതെ കാത്തവൻ
വെയിലത്തു തണലായി എന്നിൽ പടർന്നവൻ
ഇന്നാരുമറിയാതെ പൊടിയിൽകുളിക്കുന്നു
അവഗണനയുടെ ഇരുട്ടിൽ മറയുന്നു
കാലചക്രം തിരിഞ്ഞപ്പോൾ
കോലമെമ്പാടും മാറിമറഞ്ഞപ്പോൾ
പലരും പലർക്കും പാഴ്വസ്തുവായ്
പലതും പോലതും കോലം കെട്ടുപോയ്
പെരുമഴക്കാലത്തിൻ ദുരിതം പേറിയോൻ
പെരുവെയിലിൻ പേരും പെരുമയും അറിഞ്ഞവൻ
പരാതി പറയാതെ എന്നെ പുലർത്തിയോൻ
പരാതികാട്ടാതെ പൊടിയിൽ കിടക്കുന്നു
നാടിനൊപ്പം ഓടുവാൻ നാട്യങ്ങൾ കൂടുവാൻ
നാട്യം പഠിച്ച ഞാൻ പലതും മറന്നുപോയ്
ഇനിവരുന്നൊരു പെരുമഴക്കാലത്തെങ്കിലും
ഒരുവേള ഞാൻ നിന്നെ ഓര്ത്തിരിക്കാം
ഓർമ്മകൾ മനപൂർവം മറയ്ക്കുന്ന കാലമിത്
ഓർമ്മകൾ വന്നെങ്കിൽ അതുമൊരു ഭാഗ്യം
രചന :ജ്യോതിഷ് പി ആർ
പൊടിപിടിച്ചിന്നിതാ മറവിയിൽ മായുന്നു
മഴയത്തു നനഞ്ഞവൻ എന്നെ
നനയാതെ കുളിരാതെ കാത്തവൻ
വെയിലത്തു തണലായി എന്നിൽ പടർന്നവൻ
ഇന്നാരുമറിയാതെ പൊടിയിൽകുളിക്കുന്നു
അവഗണനയുടെ ഇരുട്ടിൽ മറയുന്നു
കാലചക്രം തിരിഞ്ഞപ്പോൾ
കോലമെമ്പാടും മാറിമറഞ്ഞപ്പോൾ
പലരും പലർക്കും പാഴ്വസ്തുവായ്
പലതും പോലതും കോലം കെട്ടുപോയ്
പെരുമഴക്കാലത്തിൻ ദുരിതം പേറിയോൻ
പെരുവെയിലിൻ പേരും പെരുമയും അറിഞ്ഞവൻ
പരാതി പറയാതെ എന്നെ പുലർത്തിയോൻ
പരാതികാട്ടാതെ പൊടിയിൽ കിടക്കുന്നു
നാടിനൊപ്പം ഓടുവാൻ നാട്യങ്ങൾ കൂടുവാൻ
നാട്യം പഠിച്ച ഞാൻ പലതും മറന്നുപോയ്
ഇനിവരുന്നൊരു പെരുമഴക്കാലത്തെങ്കിലും
ഒരുവേള ഞാൻ നിന്നെ ഓര്ത്തിരിക്കാം
ഓർമ്മകൾ മനപൂർവം മറയ്ക്കുന്ന കാലമിത്
ഓർമ്മകൾ വന്നെങ്കിൽ അതുമൊരു ഭാഗ്യം
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ