സൗഹൃദം തണലാണ്
സുഹൃത്തുക്കൾ തണൽ മരങ്ങളും
എങ്കിലും വിഷവൃക്ഷങ്ങൾ കണ്ടാൽ
പങ്കിലമാകാതെ ഒഴിഞ്ഞുമാറണം
ചിലരെ ചിലപ്പോൾ തിരിച്ചറിയാൻ
ചിലനേരം തിരിച്ചറിവിൻ പ്രായം മതിയാകാതെ വരും
തിരിച്ചറിവാണ് ദൈവം
തന്നെ തന്നെയും പിന്നെ
തൻ്റെ പോരായ്മകളും
തന്നെക്കാ ളറിയുന്ന മറ്റാരും
ഉലകത്തിലില്ലെന്ന സത്യം
പകല്പോലറിയുന്ന നേരം
നേരം വെളുത്തെന്നറിഞ്ഞാൽ
അറിവിന് നിറവിൽ കുളിക്കാം
പകലും മദ്ധ്യാഹ്നവും പിന്നെ രാത്രിയും
സൂര്യനും ചന്ദ്രനും പിന്നയേ ഉലകവും
തന്റെയുള്ളിൽ തന്നെയെന്നറിഞ്ഞാൽ
എങ്കിലും ഒട്ടുമറിയാത്തതായി
അറിവുകെട്ടവനെപോൽ അലയുന്ന
അറിവിൻ നിറകുടങ്ങൾ
തുളുമ്പാതെ ചുറ്റിലും നിൽപ്പൂ
നമിക്കുന്നു ഗുരുജനങ്ങളെ പ്രവാചകരെ
നമ്രശീര്ഷനായ് ഇനിയെന്നുമെന്നും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ