പറയാൻ ഞാനന്നുമറന്ന വാക്കുകൾ
പതിയെ ഞാനിന്നുവെറുത്തു തുടങ്ങുന്നു
പതിവായ് ഞാൻമൊഴിഞ്ഞ വാക്കുകൾ
പതിയെ പതിയെ ഞാൻ വിഴുങ്ങാൻ തുടങ്ങുന്നു
മറവികൊണ്ടല്ല ഓര്മക്കുറവുകൊണ്ടല്ല
ഓർമകളിൽ നിന്നെ മറച്ചുനിർത്തുവാൻ
വൃഥാ വ്യർത്ഥമാണെന്നറിഞ്ഞുള്ള വിചിന്തനം
ചിലതെല്ലാം ഓര്മകളിൽ നിന്നും മറയ്ക്കണം
പലതവണ മറന്നു വെന്നു ഉറപ്പാക്കണം
വെറുക്കുവാനല്ല വെറുത്തുപോവാതിരിക്കുവാൻ
വേറെയൊരുവഴിയുമില്ലെന്നറിയുമ്പോൾ
പൊറുക്കുവാൻ വേണ്ടിയെങ്കിലും
കുറുക്കുവഴികൾ തേടണം
അറുത്തുമാറ്റുവാൻ പിന്നെ മുറിച്ചെടുക്കുവാൻ
ഉറച്ച മാനസം കുറിച്ച വാക്കുകൾ
കുറിക്കുകൊള്ളുമെന്നറിഞ്ഞു കൊണ്ട് ഞാൻ
കുറിച്ചിടുന്നിതാ ഈ കൊച്ചുവാക്കുകൾ
ഉച്ചനേരത്തെ അത്യുച്ഛമാം വെയിൽ
ഉച്ചിയിൽ പടർത്തുന്ന കൊടുംചൂടുപോലിതു
പടർന്നുകയറട്ടെ നിന്റെ സിരകളിൽ
പടയൊരുക്കുവാനല്ല പിന്നെ
പടിയിറങ്ങുന്ന ഓർമകളിൽ
പൊടിപിടിക്കാത്ത ചുവര്ചിത്രമായെങ്കിലും
പാത്തുവെയ്ക്കാം ആരുമറിയാതെ എന്നേയ്ക്കും
രചന :ജ്യോതിഷ് പി ആർ
പതിയെ ഞാനിന്നുവെറുത്തു തുടങ്ങുന്നു
പതിവായ് ഞാൻമൊഴിഞ്ഞ വാക്കുകൾ
പതിയെ പതിയെ ഞാൻ വിഴുങ്ങാൻ തുടങ്ങുന്നു
മറവികൊണ്ടല്ല ഓര്മക്കുറവുകൊണ്ടല്ല
ഓർമകളിൽ നിന്നെ മറച്ചുനിർത്തുവാൻ
വൃഥാ വ്യർത്ഥമാണെന്നറിഞ്ഞുള്ള വിചിന്തനം
ചിലതെല്ലാം ഓര്മകളിൽ നിന്നും മറയ്ക്കണം
പലതവണ മറന്നു വെന്നു ഉറപ്പാക്കണം
വെറുക്കുവാനല്ല വെറുത്തുപോവാതിരിക്കുവാൻ
വേറെയൊരുവഴിയുമില്ലെന്നറിയുമ്പോൾ
പൊറുക്കുവാൻ വേണ്ടിയെങ്കിലും
കുറുക്കുവഴികൾ തേടണം
അറുത്തുമാറ്റുവാൻ പിന്നെ മുറിച്ചെടുക്കുവാൻ
ഉറച്ച മാനസം കുറിച്ച വാക്കുകൾ
കുറിക്കുകൊള്ളുമെന്നറിഞ്ഞു കൊണ്ട് ഞാൻ
കുറിച്ചിടുന്നിതാ ഈ കൊച്ചുവാക്കുകൾ
ഉച്ചനേരത്തെ അത്യുച്ഛമാം വെയിൽ
ഉച്ചിയിൽ പടർത്തുന്ന കൊടുംചൂടുപോലിതു
പടർന്നുകയറട്ടെ നിന്റെ സിരകളിൽ
പടയൊരുക്കുവാനല്ല പിന്നെ
പടിയിറങ്ങുന്ന ഓർമകളിൽ
പൊടിപിടിക്കാത്ത ചുവര്ചിത്രമായെങ്കിലും
പാത്തുവെയ്ക്കാം ആരുമറിയാതെ എന്നേയ്ക്കും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ