മരണത്തിൽ പോലും മറക്കില്ല ഞാൻ
ഒരിക്കലും വാടാത്ത നറുപുഷ്പമായ് നീ
നിറയട്ടെയെന്നിൽ നിറവോടെയെന്നും
വിധിക്കാതെപോയൊരാ പ്രണയസ്വപ്നങ്ങളെ
നിധിയായ് കരുതി കാത്തിരിക്കാം
ഒരുമിച്ചു നാം നെയ്ത സ്വപ്നനങ്ങോള്ക്കെയും
സ്വരുക്കൂട്ടി നാം കാത്തിരുന്നെങ്കിലും
വിരുന്നുകാണാൻ വന്ന വിരുതനെപോലെ കാലം
വിരുദ്ധമായ് തീർത്തെല്ലാം പകല്കിനാവായ്
ഇടനെഞ്ചു പൊട്ടി നീയന്നു മൊഴിഞ്ഞവാക്കുകൾ
ഇടവിടാതെന്നും മനസ്സിലുണ്ട്
വെറുത്തതില്ല നീയെന്നെയും പിന്നെ ഞാൻ നിന്നെയും
പൊരുത്തങ്ങളത്രയും പെരുത്തതായിരുന്നല്ലോ
പൂക്കാതെ പോയോരാ പൊൻവസന്തത്തെ
പൂനിലാവായ് മനസ്സിൽ സൂക്ഷിക്കാം
അവസാനശ്വാസവും ഉച്ച്വസിക്കും വരെ
അകതാരിലവ കെടാവിളക്കായ് ജ്വലിച്ചിടട്ടെ
രചന :ജ്യോതിഷ് .പി .ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ