അവളെന്നും എനിക്കൊരു നൊമ്പരമായിരുന്നു
എന്റെ ഇട നെഞ്ചിലെ മായാത്ത മുറിപ്പാടു
എന്നും ചോര പൊടിയുന്ന ചുകന്ന മുറിവ്
എന്നും എനിക്കവൾ വേദന തന്നുകൊണ്ടേയിരുന്നു
ഒന്നും പറയാതെ നോവിച്ചു കൊണ്ടേയിരുന്നു
എങ്കിലും ഒന്ന് കാലിടറുമ്പോൾ
എന്റെ കണ്ണ് നിറയുമ്പോൾ
എന്നിലെ എന്നെ തങ്ങിനിർത്തിയവൾ
വീഴാതെ മണ്ണിൽ പുകയാതെ
അതെ അവളെന്റെ ആരൊക്കെയോ ആയിരുന്നു
പ്രണയിനിയാണോ അറിയില്ല
സഹോദരിയണോ അതുമറിയില്ല
ചിലപ്പോൾ കൂട്ടുകാരിയായ്
ചില നേരം സഹോദരിയായ്
പിന്നെയും ചില നേരം
നിശബ്ദ പ്രണയിനിയായ്
അവളെന്നെ താങ്ങി നിർത്തി
വിട പറഞ്ഞു ഞാൻ പലവട്ടം
വെറുക്കും വരെ പഴി പറഞ്ഞു
എങ്കിലും മറക്കാൻ കഴിയാതെ
ഒരിക്കലും വെറുക്കാൻ കഴിയാതെ
അവളിലേക്ക് ഞാൻ ഓടിയടുത്തു വീണ്ടും
അവളൊരു പാവം മാലാഖയായിരുന്നു
മനസു നിറയെ നന്മ നിറഞ്ഞവൾ
മനസ്സിലാക്കാൻ കഴിയാത്ത മേന്മയുള്ളവൾ
മാപ്പു തരൂ മനസ്വിനി ഇതെല്ലാം
എനിക്ക് നിന്നോടുള്ള
സ്നേഹക്കൂടുതൽ കൊണ്ടുമാത്രം
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ