- ഇഷ്ടപ്പെടാൻ മാത്രമല്ല വെറുക്കാനും മറക്കാനും പഠിക്കുക ...അപ്പോഴേ ജീവിതം പൂർണമാകൂ ...സദ്യയിൽ മധുരിക്കുന്ന പായസം പോലെ കയ്കുന്ന പാവക്ക കൊണ്ടാട്ടവും കാണും ...രണ്ടും ആസ്വദിക്കാൻ അറിഞ്ഞാലേ അറിയുന്നവനെ സദ്യ ആസ്വദിക്കാൻ കഴിയൂ ...മാത്രമല്ല കഴിച്ചു കഴിഞ്ഞാൽ സ്വന്തമായിരുന്ന ഇലയുടെ സ്ഥാനം പോലും ചവറുകുട്ടയിലാണ് ...ജീവിതവും ജോലിയും എല്ലാം ഒരു സദ്യ മാത്രമാണ് ..പാചകക്കാരൻ തീരുമാനിക്കുന്ന വിഭവങ്ങളുള്ള സദ്യ
- .ചിലരെല്ലാം ചിതലുകൾ പോലെയാണ് ...മൂല്യമേറിയ പുസ്തകത്താളുപോലും ഉളുപ്പ് ലവലേശമില്ലാതെ തിന്ന് തീർക്കും ...ചിതലിനെന്തു പുണ്യഗ്രൻഥം ...മനുഷ്യരിൽ ചില ചിതലുകളുണ്ട് ബന്ധങ്ങളുടെ മൂല്യമറിയാതെ ബന്ധങ്ങളെ ചിതലരിക്കാൻ വിടുന്ന ചില നെറികെട്ട ചിതലുകൾ ...കീടനാശിനി തളിച്ചായാലും ആ വിഷ കീടങ്ങളെ മാറ്റിനിർത്തണം
- നമ്മെ സ്നേഹിക്കുന്നവരുടെ വിലമതിക്കുന്നവരുടെ ഹൃദയത്തിലാണ് നമുക്കേറ്റവും സൗന്ദര്യമുണ്ടാവുക ...അവരുടെ മനസിലാണ് നാം ഒരിക്കലും വാടാത്ത നിറ വസന്തമായ് പൂത്തുലയുന്നത് ..അവരുടെ നിശബ്ദ പ്രാര്ഥനകളാവാം ചിലപ്പോൾ ഒരു രക്ഷാ കവചമായി പടച്ചട്ട പോലെ നമ്മെ കാത്തു രക്ഷിക്കുന്നത് ...നാം പോലും അറിയാതെ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അവരെ പലപ്പോഴും നാം അവഗണിച്ചു തള്ളും ...പകരം സ്നേഹം അഭിനയിക്കുന്ന പലർക്കും വില കല്പിക്കും ...സാവധാനം അവരെ നമുക്ക് നഷ്ടമാകും ...നാം പോലുമറിയാതെ നിശബ്ദമായ് അവർ പിൻവാങ്ങും ...അപ്പോഴേ ആ നഷ്ടം ഒരു തീരാനഷ്ടമായെന്നു നാമറിയൂ ...അതേ രാത്രിയാകുമ്പോഴേ തെരുവ് വിളക്കിന്റെ വില നമ്മൾ അറിയാറുള്ളൂ ...പകൽ ആരും അതിനെ ഗൗനിക്കാറില്ല ..അതൊരു ദിവസം കണ്ണ് ചിമ്മിയാലേ ...അതിന്റെവില നമ്മളറിയൂ ...അത് നമുക്കായി രാത്രിമുഴുവൻ കണ്ണടയ്ക്കാതെ പ്രാർത്ഥിച്ചുകൊണ്ടേ ഇരിക്കയായിരുന്നെന്ന്
- സ്നേഹം പ്ലാസ്റ്റിക് പൂ പോൽ ആകരുത് .....പ്ലാസ്റ്റിക് പൂ വാടില്ല ..കൊഴിയില്ല ഒരിക്കലും... പക്ഷെ അതിനു പൂവിൻറെ തനിമയും നറുമണവും കാണില്ല ....പക്ഷെ മുള്ളിനാൽ പൊതിഞ്ഞാലും റോസാദളം അത് കൊഴിയുന്ന നാൾവരെയും അതിന്റെ പരിമളവും പരിശുദ്ധിയും സൗന്ദര്യവും നിലനിർത്തും ...
- ഏല്ലാവരും ചുറ്റിൽ നിന്ന് ജയ് പാടുമ്പോൾ നാം നമ്മെ തന്നെ നമ്മുടെ പരിമിതികളെ മറക്കും ...വല്ലപ്പോഴും ഒന്നു മലർന്നടിച്ചു വീഴണം ...അപ്പോഴേ നാം നമ്മുടെ താഴെയുള്ള കാഴ്ചകൾ കാണൂ ...അപ്പോളറിയാം ആര് വരുമെന്ന് കൈ പിടിച്ചുയർത്താനും ..ആരാണ് കൈകൊട്ടി ചിരിച്ചർമാദിക്കുകയെന്നും
- ചില മാറ്റങ്ങൾ നല്ലതാണ് ...നാം മാറിയില്ലെങ്കിൽ ചിലപ്പോൾ മാറ്റങ്ങൾ മറ്റാർക്കോ മാറ്റങ്ങൾ വരുത്തിയേക്കാം ..മറ്റുള്ളവരെ മാറ്റുന്നതിലും എളുപ്പം സ്വയം മാറുന്നതാണ്രർ
- രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ