വ്യാജനവാതിരിക്കൂ
വിട പറഞ്ഞകലുന്ന വ്യാജ പ്രണയത്തേക്കാൾ നല്ലതു
വിരുന്നിനുപോലും പുഞ്ചിരിക്കാത്ത അപരിചിത മുഖങ്ങളാണ്
വിശ്വസാവഞ്ചന കാട്ടും സൗഹൃ തങ്ങളേക്കാൾ മെച്ചം
പലിശ പറഞ്ഞുവാങ്ങുന്ന കൊള്ളപലിശക്കാരനാണ്
പുറമാന്യനായ് അഭിനയിച്ചു ജീവിക്കുന്നതിലും ഭേദം
ഉള്ളം തുറന്നുകാട്ടുന്ന കശ്മലന്മാരാണ്
ഉള്ള കാലത്തു ഉള്ളം തുറന്നു ജീവിച്ചാൽ
ഒരുവേള ഇല്ലാതായാലും ഉള്ളത്തിലെന്നും ഓർക്കും മറ്റുള്ളവർ
മാറ്റുകൂടാനായ് പ്രണയം നടിക്കാതെ പ്രണയിച്ചു
വിലകിട്ടുവാനായ് വിലകെട്ടു ജീവിക്കാതെ
ചിരിച്ചു പ്രണയിച്ചു ജീവിച്ചു കാണിക്കൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ