ചില ചിന്താമണികൾ
- ചിലരുടെ സ്നേഹം പാറ പുറത്തെ പാഴ്ച്ചെടിപോലെയാണ് ചുമ്മാതങ്ങു സ്നേഹിക്കും ഒരിക്കലും തളിർക്കില്ല പൂക്കില്ല മഴയതോ വെയിലത്തോ ആരുമറിയാതെ വാടികൊഴിഞ്ഞുപോകു
- ചില ബന്ധങ്ങൾ മുറുകെപ്പിടിക്കുമ്പോൾ കൈകൾ വിറയ്ക്കും എന്നാൽ അവ വിട്ടയക്കാൻ ശ്രമിക്കുമ്പോഴോ നെഞ്ചകം തളരും .അവസാനം കൈകളേക്കാൾ പ്രാധാന്യം നെഞ്ചകത്തിനാണെന്നു മനസിലാക്കി ബന്ധം തുടരുമ്പോൾ മനം കുളിർക്കും ജീവിതം പിന്നെയും തളിർക്കും
- സ്നേഹം തിരികെ നല്കാത്തവരെ പിന്നീടു സ്നേഹിക്കരുത് ...പാറപുറത്തു തെളിനീരൊഴുക്കിലും നല്ലതു ഒരു പുതുനാമ്പിന് നീരുറവയാകുന്നതാണ്...സ്നേഹവും ഒരു ദാനമാണ് ...അത് അര്ഹതയുള്ളവർക്കെ നൽകാവൂ ....അര്ഹതയുള്ളവർക് മാത്രം
- ചില സൗഹൃദങ്ങളിൽ പ്രണയം നാമ്പിടുമ്പോൾ നാമത് മറക്കാൻ ശ്രമിക്കും....പക്ഷെ മറക്കും തോറും ഉള്ളം നീറും ...അവസാനം നീറ്റലുകൾക്കുള്ളിൽ കിടന്നു ഇട നെഞ്ച് നീറുമ്പോൾ അത് പ്രകടമാക്കുവാൻ ശ്രമിക്കുമ്പോഴേക്കും സുഹൃത്ത് ഒരു വേള മറ്റൊരാളുടെ കൈപിടിച്ചു മാഞ്ഞുപോയേക്കും..
- ബന്ധനങ്ങളായും ശല്യങ്ങളായും നമുക്ക് തോന്നുന്ന ചില ബന്ധങ്ങളാവും മനതാരിൽ കുളിര്മഴയായി പിന്നീട് നമ്മെ തഴുകിയെത്തുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ