ചില ചിന്താ വിചിന്തനങ്ങൾ
പറയാനുള്ളത് പറയേണ്ടപോലെ പറഞ്ഞാൽ ഒരുവിധം മനസിന്റെ അസ്വസ്‌ഥ തകൾ മറികടക്കും ...കെട്ടിയിരിക്കുന്ന വെള്ളം കെട്ടൂ പോകുന്ന പോലെ പറയേണ്ടത് പറയാതിരുന്നാൽ മനസും ഒരു വേള കെട്ടുപോയാലോ ?
ചിലരുടെ മനസ് എല്ലാവരുടെയും മനസു പോലെ ഒരു പ്രഹേളികയാണ് .....എന്നാലും മറ്റുചിലരുടെ മനസിന്റെ താക്കോൽ നമുക്ക് കൈയിൽ തന്നിട്ടവർ ഒന്നുമറിയാത്ത പോലെ ഒരു തിരക്കു കൂട്ടലുണ്ട് ....താക്കോൽ തിരയുന്ന പോലെ അല്ല നമ്മെ ഒട്ടും അറിയാത്ത പോലെ
കിട്ടില്ലെന്നറിഞ്ഞാലും കിട്ടാൻ കൊതിക്കുന്ന പലതുമുണ്ട് ജീവിതത്തിൽ ....എന്ത് ചെയ്യാം പറന്നുപോകുമെന്നറിഞ്ഞാലും കുട്ടികൾ പട്ടത്തിന്റെ ചരടിലെ പിടി വിടില്ലാലോ
വിരുന്നുവിളിച്ചൂ കൊതിപ്പിച്ചു പറന്നകലുന്ന വസന്തത്തെക്കാൾ എനിക്കിഷ്ടം എന്തുവന്നാലും പിന്തിരിയാത്ത കൊടും വേനലിനെയാണ്
ആരോടും ആരെയും മതത്തിന്റെ പേരിൽ വേർതിരിച്ചു കാണരുത് ...നാം പോലുമറിയാതെ നമുക്കു ലഭിച്ച മത വും അവരോട് ചോദിക്കാതെ ജൻമം കൊണ്ടേ ലഭിച്ച മതവും കൈവെള്ളയിലെ വരകൾ പോലെയാണ് ...എങ്ങനെയോ വന്നൂ ....ആർക്കുമറിയാതെ ആരോടും ചോദിക്കാതെ ...
സ്നേഹിക്കാൻ അറിയാത്തവർക്കു സ്നേഹിക്കപ്പെടാനും യോഗമില്ല ....അങ്ങോട്ടു കൊടുക്കാത്തതൊന്നും കിട്ടില്ലൊരിക്കലും തിരികെ
മണമില്ലാത്ത കടലാസുപൂക്കളേക്കാൾ നല്ലതു ചൊറിയുമെങ്കിലും മരുന്നിന് മണമുള്ള കാട്ടുചേമ്പിൻ പൂക്കളാണ്
അറിഞ്ഞുകൊണ്ടാകലുന്ന വ്യാജസ്നേഹിതരെ ആട്ടിയോടിക്കണം മനസ്സിൽ നിന്നും ഓർമയിൽ നിന്ന് പോലും .....കാരണം കഞ്ചാവിനേക്കാൾ ദോഷം വ്യാജമായ പഞ്ചാരനിറമുള്ള പഞ്ചസാരയ്‌ക്കാണ്
കേക്കുകൾക്കെല്ലാം രുചിയുണ്ടെങ്കിലും ചില പ്രത്യേകതരം സ്പെഷ്യൽ കേക്കുകൾക്കു നിറവും രുചിയും മണവും കൂടുതലാണ് ....അതു കിട്ടിയവർക്കോ വേണ്ട ....ഏന്നാൽ കിട്ടാൻകൊതിക്കുന്ന പാവത്തിനോ അതൊരു പറുദീസയും വിശിഷ്ട ഭോജ്യവും ....കാത്തിരിക്കുക യഥാർത്ഥ നിർവ്യാജ ആഗ്രഹങ്ങൾ പ്രകൃതി സാധ്യമാക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ