വികാരവിക്ഷോഭങ്ങൾ വിറകുകളായ്
ജ്വലിച്ചു കത്തുന്ന
പടർന്നു പാളുന്ന
പന്തം പോൽ ജ്വലിക്കുന്ന
പന്തികെട്ട അന്തമില്ലാത്ത കാലം
ചിലർ വികാരങ്ങളിൽ
വിചാരമില്ലാതെ വിറകുപോൽ
വെന്തെരിഞ്ഞു വെണ്ണീരായി മാറും
മറ്റുചിലർ ജ്വലിച്ചുയരുന്ന അഗ്നിയായ്
പ്രോജ്വലിച്ചു് ഉലകമാകെ വെളിച്ചമായ് മാറും
ജ്വലിക്കുക തനിക്കായ് മാത്രമല്ല
വെളിച്ചമായ് മറ്റുള്ളവർക്കും
തെളിച്ചമാകട്ടെ യൗവ്വനം
തനിക്കും മറ്റുള്ളവർക്കും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ