പൊരിഞ്ഞു കത്തുമാ വെയിലിൽ
മൊരിഞ്ഞുപോയൊരു തൊലിപ്പുറത്തായാൾ
വിരിഞ്ഞു വീണൊരാ വിയർപ്പുതുള്ളിയെ
വടിച്ചു മാറ്റി പിടയ്ക്കുന്ന കൈകളാൽ
കത്തുന്ന വെയിലിൻറ്റെ കുത്തുന്ന ചൂടിലും
കുറ്റം മൊഴിയാതെ മിഴിതുടയ്ക്കുന്നവർ
ഒരു നാഴിയരിയുടെ കഞ്ഞിക്കു വേണ്ടിയായ്
പെരുവഴിയിലെന്നും പണിയെടുക്കുന്നവർ
പരാതിയല്ലവർക്ക് നേരമില്ലൊന്നിനും
പരാതിപറയുവാൻ പോലും നേരമില്ലാത്തവർ
പഠിച്ചതാകെ കുടുംബം പുലർത്തുവാൻ
വിധിച്ചതോ നിരത്തിൽ നിറം ചേർക്കുവാൻ
പുകയുന്ന ടാറിന്റെ പുക ശ്വസിച്ചവർ
പുകമയമായ് മാറുന്നു വരും പുകിലറിയാതെ
റോഡിന്റെ പൊട്ടലും പൊളി യുമടക്കുവോർ
വീടിന്റെ വിശപ്പടക്കുവാൻ പാടുപെടുന്നവർ
ഓടുന്ന ആഡംബര കാറുകളിൽ ഇരുന്നുറങ്ങി
ചടുലമായ് കുതിക്കുന്ന നേരത്തൊരുനിമിഷമെങ്കിലും
ഓർക്കുക ഓർമ്മയിൽ നിറച്ചുനിർത്തുക
ഒരുനേരമന്നത്തിനായ് പുകയിൽ കുളിക്കുമീ
നിരത്തു നന്നാക്കും റോഡു പണിക്കാരെ
കറുത്ത ടാറിന്റെ കറുപ്പിനെ പ്രണയിച്ചോർ
കറുത്ത പുകയേ പ്രാണവായുവായ് പുല്കിയോർ
അവരുടെ ചോരയ്ക്കും വറ്റിയ നീരിനും
നടപ്പാതയെക്കാൾ നിറച്ചാർത്തു കാണും
രചന :ജ്യോതിഷ് പി ആർ
മൊരിഞ്ഞുപോയൊരു തൊലിപ്പുറത്തായാൾ
വിരിഞ്ഞു വീണൊരാ വിയർപ്പുതുള്ളിയെ
വടിച്ചു മാറ്റി പിടയ്ക്കുന്ന കൈകളാൽ
കത്തുന്ന വെയിലിൻറ്റെ കുത്തുന്ന ചൂടിലും
കുറ്റം മൊഴിയാതെ മിഴിതുടയ്ക്കുന്നവർ
ഒരു നാഴിയരിയുടെ കഞ്ഞിക്കു വേണ്ടിയായ്
പെരുവഴിയിലെന്നും പണിയെടുക്കുന്നവർ
പരാതിയല്ലവർക്ക് നേരമില്ലൊന്നിനും
പരാതിപറയുവാൻ പോലും നേരമില്ലാത്തവർ
പഠിച്ചതാകെ കുടുംബം പുലർത്തുവാൻ
വിധിച്ചതോ നിരത്തിൽ നിറം ചേർക്കുവാൻ
പുകയുന്ന ടാറിന്റെ പുക ശ്വസിച്ചവർ
പുകമയമായ് മാറുന്നു വരും പുകിലറിയാതെ
റോഡിന്റെ പൊട്ടലും പൊളി യുമടക്കുവോർ
വീടിന്റെ വിശപ്പടക്കുവാൻ പാടുപെടുന്നവർ
ഓടുന്ന ആഡംബര കാറുകളിൽ ഇരുന്നുറങ്ങി
ചടുലമായ് കുതിക്കുന്ന നേരത്തൊരുനിമിഷമെങ്കിലും
ഓർക്കുക ഓർമ്മയിൽ നിറച്ചുനിർത്തുക
ഒരുനേരമന്നത്തിനായ് പുകയിൽ കുളിക്കുമീ
നിരത്തു നന്നാക്കും റോഡു പണിക്കാരെ
കറുത്ത പുകയേ പ്രാണവായുവായ് പുല്കിയോർ
അവരുടെ ചോരയ്ക്കും വറ്റിയ നീരിനും
നടപ്പാതയെക്കാൾ നിറച്ചാർത്തു കാണും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ