വിട പറഞ്ഞകലുന്നു പലരും
വീഥികൾ മാറുന്നതാവാം
വിധിയുടെ വേദാന്തമാവാം
പുതിയ നിധികൾ തേടുന്നതാവാം
എങ്കിലും
ചെറുനൊമ്പരമായ് അമ്പരപ്പായ്
ചിന്തകൾ പെരു ക്കുവതെന്തെ ?
ബന്ധുവായിരുന്നില്ലൊരിക്കലും
പക്ഷെ
ബന്ധനങ്ങളായ്യ് മാറുന്ന ചിലതുണ്ട്
മുജ്ജന്മ ബന്ധങ്ങളാവാം ചിലപ്പോൾ
പുതിയ പാതകൾ തേടി വഴിമാറുമ്പോൾ
പതിയെ യാത്രാമൊഴി പറഞ്ഞകലുമ്പോൾ
ഓർമകളിൽ തെളിയുന്നു ചില നിമിഷങ്ങൾ
ഒരായിരം പ്രഭാപൂരമായ് ഇനിയെന്നും
നന്മ നേരുന്നു നറുനിലാവെ
ഒരായിരം നന്മകൾ പുലരട്ടെയെന്നും
തുമ്പപ്പൂവിൻ നറുവെണ്മയുമായ്
തുടിച്ചുനിൽക്കട്ടെ നീയെന്നും എവിടെയും
ഓര്മയുള്ള നാൾവരെയും
ഓർമകളിൽ നിറയട്ടെയെന്നും
സഹോദരിയായ് സുഹൃത്തായ്
വഴികാട്ടിയായ് പിന്നെയും പിന്നെയും \
നിലവിളക്കായ് ജ്വലിക്കട്ടെ നീയെന്നും
നീലാംബരിയായ് നിറയട്ടെയെന്നും
നിനവുകളിൽ നന്മയായ്
കിനാവുകളിൽ കനവായ്
കനിവായ് മാറട്ടെയെന്നും
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ