ഇന്ന് കാക്കാടം പൊയിൽ യാത്രയിലാണ് ഒരു വിചിത്ര അനുഭവം ഉണ്ടായത് ....കക്കാടം പൊയിൽ വനത്തിലൂടെയുള്ള ദുർഘടം പിടിച്ച യാത്രയിൽ ഒറ്റയ്ക്ക് വന്നത് അബദ്ധമായി എന്നും താഴ്‌വാരത്തു പാർക്കു ചെയ്ത ബൈക്ക് ആരെങ്കിലും അടിച്ചു മാറ്റുമോ എന്നൊക്കെ ചിന്തിചു ചന്തിയും ചൊറിഞ്ഞു കാട്ടിലൂടെ നടക്കുമ്പോഴാണ് ഒരു ചിലങ്കോച്ച കേട്ട് ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയത് ...അസ്ഥാനത്തു ചൊറിയുമ്പോഴെങ്കിലും ചുറ്റുവട്ടം നന്നായി നോക്കണം എന്നും പറഞ്ഞു എണ്ണകറുപ്പിന്റെ നിറമുള്ള ഒരു സുന്ദരിപ്പെണ്ണ് !!?...പാട്ടുപാവാട ഉടുത്ത ഒരു കാട്ടുപൂവ് ...കാട്ടുപൂവെങ്കിലും നിമ്നോന്നതങ്ങൾ അറിയാതെ സ്കാൻ ചെയ്യാൻ തുടങ്ങുമ്പോഴാണ് (ആൺ സഹജമാണ് എന്നെ പറഞ്ഞിട്ട് കാര്യമില്ല )കയ്യിലെ മൂർച്ചയുള്ള വാക്കത്തിയും മുളവടിയും കണ്ടപ്പോൾ ഉയർന്നവികാരം -ഏമ്പക്കം അധോവായു ആയിപ്പോയി എന്ന് പറഞ്ഞപോലെ -അപ്രത്യക്ഷമായി !എന്തായാലും അവളുടെ സംസാരം കാട്ടുചോലയിലെ നീരുറവ പാറക്കെട്ടിൽ തട്ടി കള കലാരവം മുഴക്കും പോലെ തോന്നിച്ചു ...അവളാവട്ടെ കാടിന്റെയുംകാട്ടുമൂപ്പനായ അവളുടെ അച്ഛന്റെയും മുറചെക്കന്റേയും കഥകൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു ....എന്റെ കണ്ണുകൾക്കു കാണാത്ത കുഞ്ഞു പാറക്കഷണങ്ങൾ പോലും അവൾക്കു കാണാൻ കഴിയുന്നത് എന്റെ കണ്ണടയുടെ പവർ കുറഞ്ഞിട്ടാകുമെന്നു ഞാൻ സ്വയം ആശ്വസിച്ചു ...ദൂരെ മരത്തിനു മുകളിലെ പറക്കും പാമ്പിനെ കാണിക്കുവാൻ അവളെന്നെ അവളുടെ മാറോടു ചേർത്ത് നിർത്തിയപ്പോൾ ആ കാട്ടുപെണ്ണിന്റെ മാദക ഗന്ധം എന്റെ നാസാരന്ദ്രങ്ങൾ മുതൽ പലയിടത്തും ആവേശം ഉണർത്തി ...കൺട്രോൾ കിട്ടാൻ ഞാൻ ctrl മുത്തപ്പനെ പ്രാർത്ഥിക്കാൻ വിഫല ശ്രമം നടത്തി ....മനുഷ്യ നീ വികാര ജീവി ആണല്ലോ!!! ...പലതും സുംഭവിച്ചെന്നു തോനുന്നു ...ആലസ്യത്തിൽ ഉറങ്ങി എന്ന് മാത്രമറിയാം ...ഒരു ധ്യാനം കൂടിയ പ്രതീതി ...ചെറിയൊരു നീറ്റൽ ...കാലിന്റെ മാടമ്പിലും കാൽവണ്ണയിലും പൊടിയുന്നത് പച്ച ചോരയാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും സമയം സന്ധ്യയായി ...ആകെ ഭയന്ന് പോയി ...മൊബൈലിൽ നോക്കിയപ്പോൾ നൗഷാദിക്കയുടെ വോയിസ് മെസ്സേജ് ഉൾപ്പടെ 24whatsup നോട്ടിഫിക്കേഷൻ പോരാത്തതിന് കൂട്ടായി 11മിസ്സ് call ...!!!!ഞെട്ടലോടെ കാടിറങ്ങി ...സ്കൂട്ടർ ഭദ്രമായിട്ടു താഴ്വാരത്തുണ്ട് ...അവളുടെ ചിലങ്കോഞ്ചയാണോ ചീവിടിന്റെ ശബ്ദമാണോ എന്നറിയില്ല ഒരു ശബ്ദം ...തിരിഞ്ഞു നോക്കാൻ ധൈര്യം കൂടുതലായതിനാൽ വണ്ടി എടുത്തു കുതിച്ചു വിട്ടു ....ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി ആരായിരുന്നു അവൾ ...എന്റെ തോന്നലോ അതോ .....????????
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ