- സ്നേഹബന്ധങ്ങൾക്കിടയിൽ പിണക്കങ്ങളും ഇണക്കങ്ങളും അനിവാര്യമാണ്...കാറ്റിലും മഴയിലും പിടിച്ചുനിൽക്കുന്ന ചെടികളെ പടുവൃക്ഷങ്ങളായി വളരൂ ....അതുപോലെ വഴക്കും വക്കാണവുമില്ലാത്ത സ്നേഹബന്ധങ്ങൾ വെറും ബന്ധനങ്ങളായി പാഴ്ച്ചെടികളായി കാറ്റിലും കോളിലും കടപുഴകി ഒലിച്ചു പോകും !!!!
- സ്നേഹബന്ധങ്ങൾ തീവ്രമാകുമ്പോൾ പിണക്കത്തിന്റേയും പറയുന്ന വാക്കുകളുടെയും മൂർച്ചയും കൂടും ....പക്ഷെ യഥാർത്ഥ സൗഹൃദങ്ങൾക്കിടയിൽ അവ മറക്കാനും പൊറുക്കാനും മഞ്ഞുരുകാനുള്ള നിമിഷത്തിന്റെ ദൈർഘ്യം പോലും വേണ്ട .
- ചിലപ്പോൾ രക്തബന്ധങ്ങളെക്കാൾ ബന്ധുത്വം കാണും നല്ല സൗഹൃദങ്ങൾക്ക് ....രക്തബന്ധങ്ങൾ നമ്മുടെ തിരഞ്ഞെടുപ്പല്ല വന്നുചേരുന്നതാണ് ...എന്നാൽ സൗഹൃദങ്ങൾ നമ്മൾ മാറ്റുരച്ചു നോക്കി വിശ്വാസപൂർവം നെഞ്ചോടുചേർക്കുന്ന നമ്മുടെ തന്നെ തെരഞ്ഞെടുപ്പുകളാണ്
- ആട്ടിയകറ്റിയാലും ഒരുവേള കാർക്കിച്ചു തുപ്പിയാലും നമ്മെ വിട്ടുപോകാതെ തിരിച്ചുവരുന്നവരെ വിശ്വസിക്കാം ....കാരണം അത്രമേൽ നമ്മുടെ മൂല്യം അവർക്കറിയാം ....അവരെ കാണു ഒരുവേള നമ്മൾ കാലിടറി വീഴുമ്പോൾ താങ്ങാവാനും തണലാവാനും
- നാം സ്നേഹിക്കുന്നവരെയല്ല നമ്മെ സ്നേഹിക്കുന്നവരെ നമ്മുടെ മൂല്യമറിയുന്നവരെ സ്നേഹിക്കുക ...മറ്റുള്ളവർക്ക് കളിച്ചുതീരുമ്പോൾ വലിച്ചെറിയാനുള്ള ഒരു കളിപ്പാട്ടം മാത്രമാണ് നാം ...എന്നാലോ നമ്മുടെ മൂല്യം മനസിലാക്കി നമ്മെ സ്നേഹിക്കുന്നവർക്ക് നമ്മളെന്നും വിലമതിക്കുന്ന രത്നഖനിയായിരിക്കും
ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത് ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ