ചിലനേരങ്ങൾ
ചിലനേരുകൾ
തിരിച്ചറിയാനുള്ള
തിരിച്ചറിവിനുള്ള
ആത്മബോധനത്തിനും
ആത്മശോധനയ്ക്കും
അനിവാര്യമായ
തീചൂളകളാണ്!!
സ്വയമറിയുംതോറും
നിസ്വനായ്മാറുന്ന
വാലറ്റ ശ്വാനന്മാരാണ്
നാം ഓരോരുത്തരുമെന്നറിയുന്ന
തിരിച്ചറിവാണ്
നേരറിവ്!!
കുരയ്ക്കുന്ന പട്ടിയല്ല
കുരഅടിച്ചമർത്തിപിടിക്കുന്ന
കുരവറ്റാത്ത
കുരക്കാത്ത വാലറ്റ
നന്ദികൊണ്ട് വാലാട്ടാൻ മടിച്ചിട്ട്
വാല് മുറിച്ച
കാപട്യമുളള
ചാവാലിപട്ടികളാണ് നാം
വാലറ്റ വനരനല്ല
വാലറ്റ ശ്വാനന്മര്‍ !!
രചന :ജ്യോതിഷ് പടിക്കൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ