ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു sanitizer കഥ

പറയാൻ പോകുന്നത് അല്ല പറഞ്ഞു വരുന്നത് 🤣...എവിടെയോ ഒരു വ്യാകരണ പിശക് ...അടിച്ച ബ്രാൻഡ് മാറിയാലും ഇങ്ങനെ ഇരിക്കും ല്ലേ ...ആ എന്തായാലും ഈ സംഭവകഥയിലെ നായകൻ ഒരു ഗാന്ധിയനാണ് ...ഉപദേശി മാഷെന്ന് ഓമന പേരുള്ള ഒരു മാന്യദേഹമായ അദ്ദേഹത്തെ സൗകര്യാർത്ഥം നമുക്ക് ഗോപാലൻ മാഷെന്ന് വെറുതെ വിളിക്കാം ...നാട്ടിൽ എന്റെ നാട്ടിലല്ല അദ്ദേഹത്തിന്റെ നാട്ടിൽ അദ്ദേഹം മുമ്പ് സൂചിപ്പിച്ച പോലെ ഒരു ഗാന്ധിയനാണ് ...അതിലുപരി മദ്യ നിരോധന സംഘടനയുടെ എല്ലാം എല്ലാമാണ് ...നാട്ടിലേ എല്ലാ അല്ലറ ചില്ലറ കള്ളുകുടിയന്മാരെയും പിടിച്ചു ഉപദേശിക്കും ...അല്ലറ ചില്ലറ എന്ന് പറയാൻ കാര്യമുണ്ട് ..വൻ കുടിയന്മാരായ ചിലരെ ഉപദേശിച്ചതിന്റെ ഫലമായി മുന്നിൽ പുറത്തേക്ക് എത്തിനോക്കിയിരുന്ന മാഷിന്റെ 3പല്ലുകൾ അവരിൽ ചിലർ ദാനമായി എടുത്തതിനു ശേഷം അവർക്കുള്ള ഉപദേശം അദ്ദേഹം അശേഷം നിർത്തി എന്ന്‌ എതിരാളികൾ അടക്കം പറയാറുണ്ട് ...എന്തോ ലാളിത്യത്തിന്റെ പ്രതീകമായ മാഷിന്റെ മുൻനിരയിൽ ഇപ്പോൾ 3സ്വർണ പല്ലുകൾ തിളങ്ങുന്നത് കാണാം ...ഗാന്ധി സ്വർണത്തെ കുറിച്ചു കാര്യമായി ഒന്നും പറയാത്തത് കൊണ്ടാകും ..🙄
ആ ...കാര്യത്തിലേക്കു കടക്കാം ...നാട്ടിൽ ലോക്ക് ഡൌൺ സമയത്തെ പോലീസ് വിളയാട്ട കാലം ...ലോക്ക് ഡൌൺ ആയതിനാൽ മാഷ് ആകെ പണിയൊന്നും ഇല്ലാതെ വീട്ടിലിരുപ്പാണ് ...വെറുതെയിരുന്നപ്പോൾ കവലയിലെ പയ്യന്മാരെ വെറുതെ ഒന്ന് ഉപദേശിച്ചേക്കാം എന്ന് കരുതി മാസ്കോക്കെ വച്ച് ആഞ്ഞു പിടിച്ചു കവലയിലെ കുരുത്ത ക്കേടുകൾ എല്ലാം വന്നു സംഗമിക്കുന്ന നാരായൺ കുട്ടിയുടെ ചായ കടയിലോട്ട് മാഷ് സർവ പ്രതാപിയായി നടന്നെത്തി അല്ല കുതിച്ചെത്തി ...അവിടെ എത്തിയപ്പോളാണ് സോഷ്യൽ ഡിസ്റ്റൻസ് ഇട്ട് ഇരുന്ന് വാചകമടിക്കുന്ന പയ്യന്മാരെ കണ്ടത് ...മാഷ്‌  ചക്കക്കൂട്ടാൻ കിട്ടിയ പശുവിനെ പ്പോലെ ആക്രാന്തത്തോടെ അവരെയൊന്നു ഉപദേശിക്കാം എന്ന് കരുതി കയറിയതും മാഷിനെ കണ്ട പയ്യമാര് ചേമ്പിലയിൽ വീണ മൂത്രം ചിതറി തെറിക്കും പോലെ  ഉപദേശം പേടിച്ചു  ഇറങ്ങിയോടി ...കഷ്ട കാലത്തിന് കുറച്ചു പേർ അവിടെ പെട്ടുപോയി ...ഉള്ളത് കൊണ്ട് ഓണം പോലെ  എന്ന് കരുതി മാഷ് പ്രബോധനം  തുടങ്ങി ...നിങ്ങളൊക്കെ ഇങ്ങനെ മാസ്ക് താടിയിൽ തൂക്കരുത് ...കൊറോണ വന്ന് കേറിപിടിക്കും എന്നുപറഞ്ഞതും ..ഒരു കൂട്ടച്ചിരിയും കൂട്ടത്തിലൊരുത്തന്റെ അലറിത്തെറിപ്പിച്ചൊരു തുമ്മലും ...അപ്പോഴാണ് താനും മാസ്ക് താടിയിൽ തൂക്കിയിട്ടതാണ് എന്ന യാഥാർഥ്യം മാഷ് ചമ്മലോട് കൂടി തിരിച്ചറിഞ്ഞത് ..അതും പോരാഞ്ഞു തുമ്മിയവന്റെ തുമ്മൽ മുഴുവനും മാഷിന്റെ മുഖത്തു spray paint അടിച്ചപോലെ കിടപ്പുമുണ്ട് !!!...അയ്യോ കൊറോണ എന്നും ഓർത്തു മാഷ് sanitizer തപ്പി ...വീട്ടിൽ നിന്നും ധൃതിയിൽ ഇറങ്ങി ഓടിയപ്പോൾ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം മാഷുടെ സന്തത സഹചാരിയായ sanitizer ഇന്ന് എടുക്കാൻമറന്നു എന്ന് മാഷിന് മനസിലായി ...മാഷിന്റെ വേവലാതിയും വെപ്രാളവും കണ്ട് നാരായണൻ കൂട്ടി മാഷെ എന്റെ കയ്യിൽ sanitizer ഇല്ല പകരം നല്ല വാറ്റു ചാരായം ലേശം സ്റ്റോക്ക് ഉണ്ട് ...alcahol ആയാൽ പോരെ അതൊന്നു ലേശം വായിലാക്കി കുളു കുളു ആക്കി തുപ്പി കളഞ്ഞാൽ പോരെ ...same sanitizer ന്റെ ഗുണമാ എന്ന് പറഞ്ഞു ...മഹാമാരി യോടുള്ള പേടിയിൽ മാഷ് ലേശം വാറ്റെടുത്തു ചുണ്ടും മൂക്കും തുടച്ചു ..പിന്നെ വേഗം സ്ഥലം കാലിയാക്കി ...അപ്പോഴാണ് പഴയ വിദ്യാർത്ഥിയായ സുഗുണൻ അത് വഴി ബൈക്കിൽ വന്നത് ...മാഷെ കയറിക്കോളൂ ഞാൻ വീടിനടുത്തു ഇറക്കി തരാം ...പേടിക്കേണ്ട police ചെക്കിങ് ഒന്നുമില്ല റോഡിൽ ..കേട്ട പാതി കേൾക്കാത്ത പാതി മാഷ് വണ്ടിയിലോട്ടു വലിഞ്ഞു കയറി ...ഏതാണ്ട് അര kilometer കഴിഞ്ഞതും ഒരു പോലീസ് വണ്ടി കുറുകെ വന്ന് അവരെ ബ്ലോക്ക് ഇട്ട് അവരോട് പുറത്തിറങ്ങാൻ പറഞ്ഞു ...പുതിയ SI ആണെന്ന് തോന്നുന്നു സുഗുണൻ പറഞ്ഞു ...ഡാ തനിക്കൊന്നും social distance പാടില്ലേ ...മാസ്ക് ഉണ്ട് സാറെ എന്ന് പറഞ്ഞതും ...ഡാ തനികെന്തോ ഒരു വശ പിശക് ...ഇറങ്ങിവന്നു ഊതെടാ ..എന്ന് പറഞ്ഞു മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ അവർ സുഗുണനെ പിടിച്ചു ഊതിച്ചു ...സാറെ ഊതിയാൽ കൊറോണ പടരൂലേ എന്ന് ചോദിച്ചതും SI യുടെ തീക്ഷ്ണമായ നോട്ടം കണ്ട് സുഗുണൻ പിന്നെ പഞ്ച പുച്ഛമടക്കി തൊഴു കയ്യോടെ വിനീത വിധേയനായി നിന്നു ...ഡാ കെളവാ തന്നെ ആനയിച്ചു  കൊണ്ടുവരാണോ വന്ന് ഊതെടാ പെട്ടെന്ന് എന്ന അലർച്ച കേട്ടതും മാഷ് ഒരൊറ്റ ഊത് ....breath analyzer ഉണ്ടാക്കിയ ശബ്ദത്തേക്കാൾ വലുതായിരുന്നു പോലീസുകാരന്റെ അലർച്ച ...സാറെ ഇയാൾ അടിച്ചു പിമ്പിരിയാണ് ...പോലീസുകാരന്റെ മറുപടി കേട്ടതും SI മാഷിനിട്ടൊരു നോട്ടം നോക്കി ...നാണമില്ലേ കാർന്നോരെ പട്ട ചാരായവുമടിച്ചു വീട്ടുകാരെ പറയിപ്പിക്കാൻ ...മാഷിനേക്കാൾ ഞെട്ടിയത് നാട്ടിലെ വായാടിയായ അതുക്കും മേലെ  ആകാശവാണിയും കൂടി ആയ സുഗുണനായിരുന്നു ...സാറെ ഇയാൾ മദ്യ നിരോധന തല തൊട്ടപ്പനാ ...ഇത്രയ്ക്കും ഉടായിപ്പാണെന്നു അറിയില്ലായിരുന്നു ...എന്നേ വിട്ടേക്ക് സാറേ ...എന്നിട്ടു വേണം ഇതൊന്നു നാട്ടിൽ പാട്ടക്കാൻ ...പഹൂ ...കള്ള ഗാന്ധിയൻ ...സുഗുണന്റെ തെറിവിളിയെക്കാൾ മാഷ് ന്റെ പേടി ഇനി അവൻ പൊതിപ്പും തൊങ്ങലും വച്ചുണ്ടാക്കാൻ പോകുന്ന നിറം പിടിപ്പിച്ച കഥകളായിരുന്നു ..അപ്പോഴാണ് നാരായണൻ കുട്ടിയുടെ കടയിലെ സംഭവങ്ങൾ മാഷ് ന്റെ ഓർമയിൽ വന്നത് .മാഷ് SANITIZER കഥയൊക്കെ പറഞ്ഞെങ്കിലും അവസാനം മാഷിന്റെ നിരപരാധിത്വം അവർക്കങ്ങു ഏകദേശം ബോധിച്ചു എങ്കിലും നാട്ടിലെമ്പാടും മാഷിന്റെ മദ്യസേവയുടെ വർണ ശബളമായ കഥകൾ പാണന്റെ പട്ടുപോലെ സുഗുണൻ വഴി പാടി പരന്നിരുന്നു .എന്തായാലും മാഷ് ഉപദേശ പണി നിർത്തി ...
-ബാക്കിയുള്ള പല്ലുകളും സ്വർണ പല്ല്‌ ആക്കേണ്ടി വരുമെന്നോർത്താണ് എന്നാണ് അസൂയാലുക്കൾ അടക്കം പറയുന്നത് ...

രചന :ജ്യോതിഷ് പി ആർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...