ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു കോണ്ടം കഥ അഥവാ ....

  • കഥ തുടങ്ങുന്നത് വര്ഷങ്ങള്ക്കു മുമ്പ് സോഷ്യൽ മീഡിയ യുടെ അതിപ്രസരം പോയിട്ട് പ്രെസെൻസ് പോലുമില്ലാത്ത ആ പഴയ കാലഘട്ടത്തിലെ ഗ്രാമീണ ഭംഗിയുള്ള നന്മകൾ നിറഞ്ഞ നാട്ടിൻപുറത്താണ് .കഥാ നായകനെ സൗകര്യാർത്ഥം നമുക്കു രാമു എന്ന് വിളിക്കാം ...പലപ്പോഴും തോന്നിയിട്ടുണ്ട് ഏതോ ഒരു പഴയ ഫ്രീക്കൻ ആ കാലഘട്ടത്തിൽ സാധാരണയുള്ള പേരായ രാമനെ ഫ്രീക്കാക്കി വെടക്കാക്കി ഉണ്ടാക്കിയ പേരാകും മിക്കവാറും രാമു ..എന്തായാലും പണ്ട് മുതലേ കഥാ നായകന്മാരായ വികൃതി പിള്ളേർക്ക് സാധാരണയായി ഉപയോഗിക്കാറുള്ള പേരായത് കൊണ്ട് നമ്മുടെ കഥയിലെ വികൃതിയായ നായകനും രാമുവാകട്ടെ . 
രാമുവിന്റെ ബാല്യം ...കള്ളനും പോലീസുകളിയും പിന്നെ പട്ടം പറത്താലും മട്ടലുകൊണ്ടുള്ള ക്രിക്കറ്റ് ബാറ്റുമായി ക്രിക്കറ്റ് കളിയുമായൊക്കെ സംഭവബഹുലമായി പോയികൊണ്ടിരിക്കുമ്പോഴാണ് ഒരു പുതിയ അഥിതി ആ വീട്ടിലേക്കു കാലെടുത്തു വച്ചത്‌ ...മറ്റാരുമല്ല ദൂരദർശൻ മാത്രം കിട്ടുന്ന അന്നത്തെ പാവം ടീവി ...അതിൽ പിന്നെ ആന്റിന തിരിക്കലും ഞായറാഴ്ച്ച വീട്ടില് 4മണി സിനിമ കാണാനും വെള്ളിയാഴ്ചയിലെ ചലച്ചിത്ര ഗാനം കാണാനും വരുന്നവർക്കുള്ള സീറ്റ് ഒരുക്കലും മറ്റുമായി അവൻ ബിസിയായി ...ആയിടെ ടീവി യിൽ ഇടയ്ക്കിടെ കാണുന്ന ഒരു പരസ്യം അവനിലെ അന്വേഷണ തല്പരത അഥവാ സംശയബോധം ഉണർത്തി ...മറ്റൊന്നുമല്ല "മറക്കല്ലേ കോണ്ടം നല്ലതിന്‌ " എന്ന മുദ്രാവാക്യവുമായി വരുന്ന ഒരു പരസ്യം ...ആ പരസ്യം വരുമ്പോഴേക്കും വീട്ടിലുള്ള മുതിർന്നവർ അസ്വസ്ഥരാകുന്നുണ്ടോ എന്നൊരു സംശയം അവനു തോന്നി തുടങ്ങി ...അച്ഛനോട് ചോദിയ്ക്കാൻ വേണ്ടി ചെന്നതും ചോദ്യം കേട്ടപാടെ കേൾക്കാത്തപാടെ അമ്മ അവനെ ഓടിച്ചു ...എന്നിട്ടൊരു ആത്മഗതവും ഇതാണ് ടീവി മേടിക്കേണ്ട എന്ന് അന്നേ ഞാൻ പറഞ്ഞത് ...ആ കോണ്ടവും ടീവിയും എന്ത് ബന്ധമെന്ന് അവനൊട്ടും മനസിലായില്ല ...ആയിടെയാണ് ചേച്ചിയുടെ ഫിസിക്സ് ടെക്സ്റ്റ് ബുക്കിൽ കോണ്ടം ഫിസിക്സ് എന്നൊരു ചാപ്റ്റർ കണ്ടത് അവനോർമ വന്നതു ..ചേച്ചിയോട് സംശയം ചോദിക്കാമെന്ന് വച്ചാൽ ചിലപോൾ അമ്മയെ പോലെ ചൂടായാലൊ എന്ന് കരുതി .ഏത് സംശയവും അശേഷം തീർത്തു തരാൻ കെല്പുള്ള ആളെന്ന് അവൻ ഉറച്ചു വിശ്വസിച്ചിരുന്ന അവന്റെ അപ്പുറത്തെ വീട്ടിലെ അവന്റെ ട്യൂഷൻ ടീച്ചർ കൂടിയായ ജയ ചേച്ചിയുടെ അടുത്തേക്ക് അവൻ കുതിച്ചു ...പോയ പാട് മുറ്റത് തുണിയലക്കി കൊണ്ടിരുന്ന ജയചേച്ചിയോട് അവൻ ചോദിച്ചു ചേച്ചി കോണ്ടം എന്നാൽ എന്താണ് ?ചേച്ചി ഒരു ആദ്യം ഒരു ഞെട്ടലോടെ പിന്നെ ജാള്യതയോടെ പറഞ്ഞു അത്‍ മോൻ അറിയേണ്ട പ്രായമായില്ല ..വലുതാകുമ്പോൾ കൂടുതലായി മനസിലായിക്കോളും ഇപ്പോൾ ഈ ചെറിയ പ്രായത്തിൽ അതൊന്നും പഠിക്കേണ്ട ..അല്ല നീ ആ മാധവേട്ടന്റെ കടയിൽ പോയി കുറച്ചു പഞ്ചസാര വാങ്ങി വരൂ എന്നും പറഞ്ഞു ബുദ്ധിപരമായി അവനെ അവിടെ നിന്നും ഒഴിവാക്കി ...സംശയം തീർക്കാൻ പോയിട്ട് ഉള്ള് സംശയം കൂടി കൂടി വന്നെന്നല്ലാതെ ഒരു നിവൃത്തിയായില്ലല്ലോ എന്ന വിഷമത്തോടെ അവൻ മാധവേട്ടന്റെ കടയിലേക്ക് പോകാനിറങ്ങി ...അപ്പോൾ ജയ ചേച്ചി ഓടി വന്ന് മോനെ രാമു ഒരു തീപ്പെട്ടി കൂടി എടുക്കാൻ മറക്കല്ലേ എന്ന് പറഞ്ഞതിന്  ചേച്ചി മറക്കല്ലേ കോണ്ടം നല്ലതിന് എന്നു പരസ്യത്തിൽ കേട്ട മറുവാക്ക് ചൊല്ലിയതെ ഓര്മയുള്ളു ...പറമ്പിലെ പണിക്കാരുടെ പൊട്ടിച്ചിരിയും ജയചേച്ചിയുടെ ചമ്മിയ മുഖവും പിന്നെ ചേച്ചി ആഞ്ഞു ചെവിയിൽ പിടിച്ചതെ ഓര്മയുള്ളൂ ..വേദനകൊണ്ടു പിടഞ്ഞപ്പോഴും ഈ കോണ്ടം എന്ന മഹാൻ ആരാണെന്ന ആകാംഷ മാറിയില്ല .മാധവേട്ടന്റെ കടയിൽ ചെന്ന് ചേച്ചി പറഞ്ഞതൊക്കെ വാങ്ങി തിരിച്ചു വരുമ്പോഴാണ് അപ്പുറത്തെ വീട്ടിലെ സുന്ദരി ചേച്ചിയുടെ മിലിട്ടറിയിൽ നിന്നും ലീവിൽ വന്ന ഭർത്താവ് സുഗുണേട്ടൻ മാധവേട്ടന്റെ കടയിൽ നിന്ന് മാധവേട്ടനോട് സ്വകാര്യമായി ഒരു 3പാക്ക് കോണ്ടം കൂടി പൊതിഞ്ഞു വച്ചോളു എന്ന് മന്ത്രിക്കുന്നത് അവൻ കേട്ടത് ...രാമൂ ഇതൊന്നു വീട്ടിൽ കൊടുക്കാമോ എന്നുള്ള സുകുവേട്ടന്റെ ശബ്ദം അവനെ കാട് കയറിയ ചിന്തകളിൽ നിന്നും ഉണർത്തി ...സന്തോഷത്തോടെ സുകുവേട്ടന്റെ കയ്യിൽ നിന്നും കവറും വാങ്ങി അവൻ നേരെ അവരുടെ വീട്ടിലേക്കു നടന്നു ..പോകുന്ന വഴി ആരും കാണാതെ കവറിൽ നിന്നും ഏറെ നാളായി അവൻ അന്വേഷിച്ച ഒരു കോണ്ടം പാക്കറ്റ് എടുത്ത് അവൻ പോക്കറ്റിലാക്കി ...സുന്ദരി ചേച്ചിയുടെ വീട്ടിൽ പോയി സാധനങ്ങൾ ഭദ്രമായി ഏല്പിച്ച ശേഷം ജയ ചേച്ചിയുടെ വീട്ടിൽ സാധനങ്ങൾ ഏല്പിച്ച ശേഷം നമ്മുടെ കോണ്ടം  ജിജ്ഞാസ ശമിപ്പിക്കാമെന്നു കരുതി ചേച്ചിയുടെ വീട്ടിലോട്ട് ഓടി ...നേരത്തെ വഴക്ക് പറഞ്ഞുതുകൊണ്ടാകും ചേച്ചി ഒരു ചായയൊക്കെ ഇട്ട്‌ അവന്റെ മനസുമാറ്റാൻ ശ്രമിച്ചു .ഈ ചായ സൽക്കാരത്തിനിടയിൽ പോക്കറ്റിൽ കിടന്ന കോണ്ടം രാമു മറന്നുപോയി .വീട്ടിലെത്തി അച്ഛനുമായി സ്കൂൾ തുറക്കുമ്പോൾ വാങ്ങേണ്ട സദനസാമഗ്രികളുടെ ലിസ്റ്റ് കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ്  അപ്പുറത്തെ സുന്ദരി ചേച്ചിയുടെ വീട്ടിൽ നിന്നും വലിയ ബഹളം ...അമ്മ അങ്ങോട്ട് ഓടി അതെ സ്പീഡിൽ റിവേഴ്‌സ് എടുത്തു വന്നിട്ട് അച്ഛനോട് പറയുന്നു ദേ നിങ്ങളൊന്ന് മനുഷ്യാ ആ സുകുവിന്റെ വീട്ടിലൊട്ടൊന്നു പോയ്‌ ആ വഴക്കൊന്നു തീർത്തിട്ട് വാ ..ആ പട്ടാളക്കാരൻ സുകു കെട്ടിയോൾ സുന്ദരിയുമായ് വീണ്ടും വഴക്ക് തുടങ്ങി ..കണ്ടിട്ട് ഡിവോഴ്സ് എത്തുന്ന ലക്ഷണം നിങ്ങളൊന്നു പോയി ഇടപെട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ ...കേട്ട പാതി അച്ഛന്റെ കൂടെ രാമുവും അങ്ങോട്ട് കുതിച്ചു ..കോലായിൽ നിന്ന് അട്ടഹസിക്കുന്ന സുകുവേട്ടൻ കരയുന്ന സുന്ദരി ചേച്ചി അവരുടെ 4 വയസുള്ള ചെറിയ മോൾ ഇതെല്ലാം കണ്ടു പേടിച്ചരണ്ട് നിൽക്കുന്നു ...അച്ഛനും സുകുവേട്ടനും തമ്മിലുള്ള മാരത്തോൺ ചർച്ചക്കിടയിൽ എനിക്ക് മനസിലായത് ഇത്ര മാത്രം ...ഒരു കോണ്ടം കാണാനില്ല ...ആരാണ് ഇവിടെ സുകുവേട്ടൻ വരും മുമ്പേ വന്ന് പോയത് ?അന്താളിച്ചു നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ എന്തോ കാര്യം പിശകാണെന്നു മനസ്സിലായി ...കോണ്ടം എന്തോ ഒരവശ്യ വസ്തുവാണെന്നും അത് കണ്ടെത്തിയില്ലെങ്കിൽ മിക്കവാറും അവർ തമ്മിൽ പിരിയുമെന്നും മനസിലായ രാമു  ആകെ ധര്‍മാസങ്കടത്തിലായി ...ആശിച്ചു കിട്ടിയത് കളയാനും വയ്യ നേരിട്ട് കൊടുത്താൽ മിക്കവാറും തല്ലും കിട്ടും കള്ളനെന്ന പേരും കിട്ടും ..പിന്നെ ഉണ്ടാകുന്ന ഭവിഷ്യത് ഓർക്കാൻ പോലും വയ്യ ..അപ്പോഴാണ് സുന്ദരിച്ചേച്ചിയുടെ ചെറിയ മോൾ ഓടി എന്റടുത്തോട്ടു വന്നത് ...പെട്ടെന്ന് തലയിൽ ഉദിച്ച ഒരു ഐഡിയയിൽ അവൻ പോക്കറ്റിലേ കോണ്ടം എടുത്തു ചെറിയ മോളുടെ കയ്യിൽ കൊടുത്തിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു ...ദേ ചേച്ചി മോളുടെ കയ്യിൽ എന്തോ ഒരു സാധനം ..പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ ചേച്ചിയും സുകുവേട്ടനും ഓടി വന്നു ..സാധനം കണ്ടതും രണ്ടുപേരും വല്ലാതാവുന്നതും അച്ഛന്റ്റെ മുഖത്തെ അമ്പരപ്പും അവൻ ഒളികണ്ണിട്ടു കണ്ടു ...ഡാ സുകുവെ നിന്റെ കരണം ഞാൻ അടിച്ചു പൊട്ടിക്കും എന്ന് പറഞ്ഞു ദേഷ്യത്തോടെ അച്ഛൻ രാമുവിനെയും കൂട്ടി വീട്ടിലേക്കു വന്നു ..വരുന്ന വഴി കോണ്ടത്തെ കുറിച്ചുള്ള സംസാരം ഒഴിവാക്കാൻ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു .
        വർഷങ്ങൾ കഴിഞ്ഞാലും കർമ്മ നിയമം തെറ്റില്ല എന്നാണല്ലോ ...ആദ്യമായ് കോണ്ടം രാമു ഏല്പിച്ച സുന്ദരി ചേച്ചിയുടെ മകൾ രാമുവിന്റെ സഹധര്മിണിയായി ...എന്തോ അന്ന് രാമു കോണ്ടം കൊണ്ട് ചെയ്ത കളിയുടെ ശിക്ഷയാകാം  രാമുവിന്  കോണ്ടം അല്ലെർജിയാണ് ...കുട്ടികളുടെ എണ്ണം അതുകൊണ്ടാണോ എന്നറിയില്ല 5 പേരായി ...ഓരോ കർമ നിയോഗങ്ങൾ 
മുറിവാൽ : കുട്ടികൾക്ക് അവർക്കു മനസ്സിലാകുന്ന തരത്തിൽ ലൈംഗിക വിദ്യാഭ്യാസം കൊടുക്കുവാൻ മാതാ പിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തുക ...രാമു വീണ്ടുമൊരു അച്ഛൻ ആകനുല്ള തയ്യാറെടുപ്പിലാണ് വീണ്ടും ...മറക്കല്ലേ കോണ്ടം നല്ലതിന്‌ 

രചന :ജ്യോതിഷ് പി ആർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...