പഠിക്കാതെ പോയ പലതും
ഓർമപ്പെടുത്തലുകളായ്
പടിവാതിലിൽ പലവട്ടം മുട്ടിയിട്ടും
അറിയാതെ പോയമനുഷ്യകുലത്തിലേക്ക്
അറിഞ്ഞില്ലെന്നു നടിച്ചഅഭിനവ മാനവർക്കായ്
അറിവിന്റെ നിറവുമായ്
ഭീഷണിയുടെ ഭാഷയുമായ്
പ്രകൃതിയും പ്രതികരിച്ചുവോ ?
മതിമറന്ന് പ്രകൃതിയെ
തകൃതിയായി തകർത്തപ്പോഴും
ഒരു വേള പോലും ഓർത്തില്ല നാം
വെറും ഇരുകാലി മൃഗമാണ് നാമെന്നും
വെറുമൊരു പുൽനാമ്പു പോലും
പടയമ്പാക്കി മാറ്റുവാൻ ഊറ്റമുള്ള
കുറ്റമറ്റയീ പ്രകൃതിയെ
ഊറ്റമേറി കൂട്ടമായ്
ഊറ്റിയെടുത്തു വിറ്റപ്പോൾ
ചാറ്റൽ മഴപോലും
ചട്ടുകം പോലെ മൂർച്ചയായ്
തിരുത്തുവേനേറെയുണ്ട് സമയമെങ്കിലും
കാത്തുനില്കാതങ്ങു ചെയ്തിടാം
കാത്തു വെച്ചിടാം ഈ ഭൂമിയെങ്കിലും
കരുതലോടിനിയുള്ള നാളേക്കായ്
ഇനിയുള്ള നാളിലെങ്കിലും
കനിവുള്ള നാളേക്കായ്
കരുതലോടെ കാത്തുവെച്ചിടാം
ദുരയൊഴിഞ്ഞ മർത്യരായ്
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ