ചില ചിന്താ വിചിന്തനങ്ങൾ പറയാനുള്ളത് പറയേണ്ടപോലെ പറഞ്ഞാൽ ഒരുവിധം മനസിന്റെ അസ്വസ്‌ഥ തകൾ മറികടക്കും ...കെട്ടിയിരിക്കുന്ന വെള്ളം കെട്ടൂ പോകുന്ന പോലെ പറയേണ്ടത് പറയാതിരുന്നാൽ മനസും ഒരു വേള കെട്ടുപോയാലോ ? ചിലരുടെ മനസ് എല്ലാവരുടെയും മനസു പോലെ ഒരു പ്രഹേളികയാണ് .....എന്നാലും മറ്റുചിലരുടെ മനസിന്റെ താക്കോൽ നമുക്ക് കൈയിൽ തന്നിട്ടവർ ഒന്നുമറിയാത്ത പോലെ ഒരു തിരക്കു കൂട്ടലുണ്ട് ....താക്കോൽ തിരയുന്ന പോലെ അല്ല നമ്മെ ഒട്ടും അറിയാത്ത പോലെ കിട്ടില്ലെന്നറിഞ്ഞാലും കിട്ടാൻ കൊതിക്കുന്ന പലതുമുണ്ട് ജീവിതത്തിൽ ....എന്ത് ചെയ്യാം പറന്നുപോകുമെന്നറിഞ്ഞാലും കുട്ടികൾ പട്ടത്തിന്റെ ചരടിലെ പിടി വിടില്ലാലോ വിരുന്നുവിളിച്ചൂ കൊതിപ്പിച്ചു പറന്നകലുന്ന വസന്തത്തെക്കാൾ എനിക്കിഷ്ടം എന്തുവന്നാലും പിന്തിരിയാത്ത കൊടും വേനലിനെയാണ് ആരോടും ആരെയും മതത്തിന്റെ പേരിൽ വേർതിരിച്ചു കാണരുത് ...നാം പോലുമറിയാതെ നമുക്കു ലഭിച്ച മത വും അവരോട് ചോദിക്കാതെ ജൻമം കൊണ്ടേ ലഭിച്ച മതവും കൈവെള്ളയിലെ വരകൾ പോലെയാണ് ...എങ്ങനെയോ വന്നൂ ....ആർക്കുമറിയ...
MY SIMPLE VIEWS...NOT RELATED TO ANYONE SOMETIMES EVEN NOT RELATED TO ME...ONLY MY VIEWS MAY OR MAY NOT BE FROM MY LIFE EXPERIENCES