ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരൊറ്റ ചോദ്യം

എനിക്കിന്നുമറിയില്ല  നീ എനിക്കാരായിരുന്നുവെന്ന്  നീ ചോദിച്ചതുമില്ലൊരിക്കലും  ഞാൻ നിനക്കാരായിരുന്നുവെന്നും  നിന്റെ പരിവേദനങ്ങൾ കേൾക്കുമ്പോൾ  നീ പോലുമറിയാതെ  നിറഞ്ഞൊഴുകിയത് എന്റെ മിഴികളായിരുന്നു !! നീ ഒന്ന്  പൊട്ടിച്ചിരിക്കുവാൻ  നിന്റെ പഴയ കുട്ടിത്തം തിരികെ പിടിക്കുവാൻ  നീ പോലുമറിയാതെ  നിന്റെയൊരു നല്ല കാലത്തിനായ്  ഞാൻ നെഞ്ചുരുകി പ്രാർത്ഥിച്ചിരുന്നു!!! നിന്നെയൊന്ന് നെഞ്ചോട് ചേർത്തു നിന്നെ ആശ്വസിപ്പിക്കുവാൻ  ഏറെ ആശിച്ചിരുന്നു ഞാൻ  പക്ഷേ  എനിക്കറിയില്ല  നീ ഇന്നും എനിക്കാരായിരുന്നുവെന്ന്  ഞാൻ നിനക്കാരായിരുന്നുവെന്ന്!! എന്റെ വാക്കിലും നോക്കിലും  ഞാൻ നിന്നെ പുൽകിയിരുന്നുവോ  അറിയില്ല  അറിയാൻ ശ്രമിച്ചില്ല  അതാണ് സത്യം  ചിലപ്പോൾ ചില നേരം  ഒന്നും അറിയാത്തതാണ്  നല്ലത്  പറയാത്തതാണ്  നല്ലത്  പറയാതെ പോയ പ്രണയവും  ചൂടാതെ പോയ പൂവും  അടരാതെ പോയ മിഴി നീരും  എന്നും ഒരു മൗന നൊമ്പരമായ് കിടക്കും  ഉള്ള കാലം വരെയും  എങ്കിലും  ഒന്ന് ചോദിച്ചോട്ടെ  നിനക...

ചങ്കുകൾ

ചില കൂട്ടുകാരുണ്ട്  ചങ്കായവർ  കണ്ണൊന്ന് നിറയുമ്പോൾ  കണ്ണിമ വെട്ടാതെ കൂടെ നിൽക്കുന്നവർ  നെഞ്ചൊന്നു പിടയുമ്പോൾ  നെഞ്ചകം കാണുന്നവർ  നെഞ്ചോട് ചേർക്കുന്നോർ  സ്വരമൊന്നിടാറുമ്പോൾ  സ്വരമായിമാറുന്നോർ  അവരെ പിരിയുമ്പോൾ  നെഞ്ചിലോര് നീറ്റലുണ്ട്  അതിന്  നിഘണ്ടുവിൽ  ഒരു പര്യായമില്ല , എങ്കിലും  ഏതിനും എന്തിനും പുത്തൻ പേര് പെടയ്ക്കുന്ന  പുതുതലമുറയ്ക്കൊരു പേരുണ്ടതിന്  ന്യൂ ജൻ പേര്  ചങ്ക് ഫ്രണ്ട്സ്   -എഴുതിയത്  ജ്യോതിഷ് പി ആർ -