ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നെറികെട്ട ഒരാശ്വാസം

നേരറിയുവാൻ നേരുപറയുവാൻ  നേര്പോലും മടിക്കുന്ന നെറികെട്ട  കാലം  നേരുപറയുന്നവൻ  നേരിനെഅറിയുന്നവൻ  നെറികെട്ടവനായ്  നാറുന്ന കാലം  നുണയന്റെ സാമ്രാജ്യം  നുണയേക്കാൾ പെരുകുന്ന  നാണവും മാനവും  നിശ്ശബ്ദരായ്‌  നിലവിളക്കിനു മുന്നിൽ  നാമം ജപിച്ചു നാവടക്കുന്ന കാലം  വറുതിയുടെ കാലങ്ങൾ  വെറും ഓര്മകളാക്കി  പറുദീസകൾ  പലവിധം  പടുത്തുയർത്തിയ നാം  പാടവും പാഠ്യവും  നാടും നന്മയുടെ നറുമണവും  മറന്ന്  നെറികെട്ട  നന്മയുടെ നീരുവറ്റിയ   പേക്കോലങ്ങളായ്‌ മാറുന്നുവോ  ഓർക്കുക തിരക്കിലും  വെറുതെയായെങ്കിലും  നിശ്വാസത്തിലെങ്കിലും  ഒരാശ്വാസമുണ്ടാവട്ടെ  രചന :ജ്യോതിഷ് പി ആർ 

നയതന്ത്രം

മറക്കാൻ മറവികൊണ്ടു പോലും മടിക്കേണ്ട ചിലതുണ്ട് ജീവിതത്തിൽ  മുറിപ്പാടായവ  മുറുക്കിത്തുപ്പിയപ്പോൽ  മനസ്സിൽ കറപിടിച്ചു  മറന്നാലും നീറ്റലായ് പിടയുന്നവ  ചില ചതികളും  കുതികാൽ വെട്ടുകളും  അറിഞ്ഞാലും അറിയാത്ത പോലിരിക്കണം  നിശബ്ദമായ് അന്തരാത്മാവിൽ  നൊമ്പരമായ് മാറ്റിവെക്കണം  കൂടെ നിന്ന് കുതികാൽ നോക്കിവേട്ടുവോർക്ക്  കുതറിയോടുവാൻ പാതയൊരുക്കണം  ചതിയെന്നറിഞ്ഞാലും  പതിയെ ചിരിക്കണം  കാരണം കാലം നൽകാത്ത മറുപടികളില്ലല്ലോ  കർമനിയമത്തിന് കോടതികൾ വേണ്ടെല്ലോ  കാത്തിരിക്കുക കാലത്തിന് മറുപടിക്കായ്‌  ഓർത്തിരിക്കുക ധർമനിയമങ്ങളെപ്പോഴും  വെറുക്കാതിരിക്കുക ഏത് വറുതിയിലും  മതഭ്രാന്തിനും  മതവെറിയർക്കും  ചികിത്സയേകാൻ മറുമരുന്നില്ലല്ലോ  രചന :ജ്യോതിഷ് പി ആർ