ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാട്ടുപെണ്ണിന്റെ മണം

ഇന്ന് കാക്കാടം പൊയിൽ യാത്രയിലാണ് ഒരു വിചിത്ര അനുഭവം ഉണ്ടായത് ....കക്കാടം പൊയിൽ വനത്തിലൂടെയുള്ള ദുർഘടം പിടിച്ച യാത്രയിൽ ഒറ്റയ്ക്ക് വന്നത് അബദ്ധമായി എന്നും താഴ്‌വാരത്തു പാർക്കു ചെയ്ത ബൈക്ക് ആരെങ്കിലും അടിച്ചു മാറ്റുമോ എന്നൊക്കെ ചിന്തിചു ചന്തിയും ചൊറിഞ്ഞു കാട്ടിലൂടെ നടക്കുമ്പോഴാണ് ഒരു ചിലങ്കോച്ച കേട്ട് ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയത് ...അസ്ഥാനത്തു ചൊറിയുമ്പോഴെങ്കിലും  ചുറ്റുവട്ടം നന്നായി നോക്കണം എന്നും പറഞ്ഞു എണ്ണകറുപ്പിന്റെ നിറമുള്ള ഒരു സുന്ദരിപ്പെണ്ണ് !!?...പാട്ടുപാവാട ഉടുത്ത ഒരു  കാട്ടുപൂവ് ...കാട്ടുപൂവെങ്കിലും നിമ്നോന്നതങ്ങൾ അറിയാതെ സ്കാൻ ചെയ്യാൻ തുടങ്ങുമ്പോഴാണ് (ആൺ സഹജമാണ് എന്നെ പറഞ്ഞിട്ട് കാര്യമില്ല )കയ്യിലെ മൂർച്ചയുള്ള വാക്കത്തിയും മുളവടിയും കണ്ടപ്പോൾ ഉയർന്നവികാരം -ഏമ്പക്കം അധോവായു ആയിപ്പോയി എന്ന് പറഞ്ഞപോലെ -അപ്രത്യക്ഷമായി !എന്തായാലും അവളുടെ സംസാരം കാട്ടുചോലയിലെ നീരുറവ പാറക്കെട്ടിൽ തട്ടി കള കലാരവം മുഴക്കും പോലെ തോന്നിച്ചു ...അവളാവട്ടെ കാടിന്റെയുംകാട്ടുമൂപ്പനായ അവളുടെ അച്ഛന്റെയും മുറചെക്കന്റേയും കഥകൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു ....എന്റെ കണ്ണുകൾക്കു കാണാത്ത കുഞ്ഞു പാറക്കഷ...

പഞ്ചബാണങ്ങൾ

സ്നേഹബന്ധങ്ങൾക്കിടയിൽ പിണക്കങ്ങളും ഇണക്കങ്ങളും അനിവാര്യമാണ്...കാറ്റിലും മഴയിലും പിടിച്ചുനിൽക്കുന്ന ചെടികളെ പടുവൃക്ഷങ്ങളായി വളരൂ ....അതുപോലെ വഴക്കും വക്കാണവുമില്ലാത്ത സ്നേഹബന്ധങ്ങൾ വെറും ബന്ധനങ്ങളായി  പാഴ്ച്ചെടികളായി കാറ്റിലും കോളിലും കടപുഴകി ഒലിച്ചു പോകും !!!! സ്നേഹബന്ധങ്ങൾ തീവ്രമാകുമ്പോൾ പിണക്കത്തിന്റേയും പറയുന്ന വാക്കുകളുടെയും മൂർച്ചയും കൂടും ....പക്ഷെ യഥാർത്ഥ സൗഹൃദങ്ങൾക്കിടയിൽ അവ മറക്കാനും പൊറുക്കാനും മഞ്ഞുരുകാനുള്ള നിമിഷത്തിന്റെ ദൈർഘ്യം പോലും വേണ്ട . ചിലപ്പോൾ രക്തബന്ധങ്ങളെക്കാൾ ബന്ധുത്വം കാണും നല്ല സൗഹൃദങ്ങൾക്ക് ....രക്തബന്ധങ്ങൾ നമ്മുടെ തിരഞ്ഞെടുപ്പല്ല വന്നുചേരുന്നതാണ് ...എന്നാൽ സൗഹൃദങ്ങൾ നമ്മൾ മാറ്റുരച്ചു നോക്കി വിശ്വാസപൂർവം നെഞ്ചോടുചേർക്കുന്ന നമ്മുടെ തന്നെ തെരഞ്ഞെടുപ്പുകളാണ്  ആട്ടിയകറ്റിയാലും ഒരുവേള കാർക്കിച്ചു തുപ്പിയാലും നമ്മെ വിട്ടുപോകാതെ തിരിച്ചുവരുന്നവരെ വിശ്വസിക്കാം ....കാരണം അത്രമേൽ നമ്മുടെ മൂല്യം അവർക്കറിയാം ....അവരെ കാണു ഒരുവേള നമ്മൾ കാലിടറി വീഴുമ്പോൾ താങ്ങാവാനും തണലാവാനും  നാം സ്നേഹിക്കുന്നവരെയല്ല നമ്മെ സ്നേഹിക്കുന്നവരെ നമ്മുടെ മൂല്യമറിയുന്നവരെ സ്നേഹ...