ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു sanitizer കഥ

പറയാൻ പോകുന്നത് അല്ല പറഞ്ഞു വരുന്നത് 🤣...എവിടെയോ ഒരു വ്യാകരണ പിശക് ...അടിച്ച ബ്രാൻഡ് മാറിയാലും ഇങ്ങനെ ഇരിക്കും ല്ലേ ...ആ എന്തായാലും ഈ സംഭവകഥയിലെ നായകൻ ഒരു ഗാന്ധിയനാണ് ...ഉപദേശി മാഷെന്ന് ഓമന പേരുള്ള ഒരു മാന്യദേഹമായ അദ്ദേഹത്തെ സൗകര്യാർത്ഥം നമുക്ക് ഗോപാലൻ മാഷെന്ന് വെറുതെ വിളിക്കാം ...നാട്ടിൽ എന്റെ നാട്ടിലല്ല അദ്ദേഹത്തിന്റെ നാട്ടിൽ അദ്ദേഹം മുമ്പ് സൂചിപ്പിച്ച പോലെ ഒരു ഗാന്ധിയനാണ് ...അതിലുപരി മദ്യ നിരോധന സംഘടനയുടെ എല്ലാം എല്ലാമാണ് ...നാട്ടിലേ എല്ലാ അല്ലറ ചില്ലറ കള്ളുകുടിയന്മാരെയും പിടിച്ചു ഉപദേശിക്കും ...അല്ലറ ചില്ലറ എന്ന് പറയാൻ കാര്യമുണ്ട് ..വൻ കുടിയന്മാരായ ചിലരെ ഉപദേശിച്ചതിന്റെ ഫലമായി മുന്നിൽ പുറത്തേക്ക് എത്തിനോക്കിയിരുന്ന മാഷിന്റെ 3പല്ലുകൾ അവരിൽ ചിലർ ദാനമായി എടുത്തതിനു ശേഷം അവർക്കുള്ള ഉപദേശം അദ്ദേഹം അശേഷം നിർത്തി എന്ന്‌ എതിരാളികൾ അടക്കം പറയാറുണ്ട് ...എന്തോ ലാളിത്യത്തിന്റെ പ്രതീകമായ മാഷിന്റെ മുൻനിരയിൽ ഇപ്പോൾ 3സ്വർണ പല്ലുകൾ തിളങ്ങുന്നത് കാണാം ...ഗാന്ധി സ്വർണത്തെ കുറിച്ചു കാര്യമായി ഒന്നും പറയാത്തത് കൊണ്ടാകും ..🙄 ആ ...കാര്യത്തിലേക്കു കടക്കാം ...നാട്ടിൽ ലോക്ക് ഡൌൺ സമയത്തെ പോലീസ് വിളയാട്ട കാല...