ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കണ്ണുനീരരുവി

എന്നും മുടങ്ങാതെ കുളിച്ചു കുട്ടപ്പനായിട്ടു വൈകുന്നേരം ആ ഇലക്ട്രോണിക്സ് ഷോപ്പിലേക്ക് ചുമ്മാതിറങ്ങി എന്തെങ്കിലും വാങ്ങി വരുന്ന അയാളുടെ ശീലത്തിന് അയാളുടെ പ്രവാസത്തോളം തന്നെ പഴക്കമുണ്ടായിരുന്നു ഒരു ദിവസമെങ്കിലും അവളുടെ പാൽ പുഞ്ചിരി കണ്ടില്ലെങ്കിൽ അയാൾക്കുറക്കം വരില്ല എന്നായിത്തുടങ്ങി ...അവളുമായ് എന്തെങ്കിലും ഒരു വാക്ക് മൊഴിഞ്ഞാൽ തന്നെ അയാളുടെ മനസ് സ്വസ്ഥമാകും ...നീണ്ട 10 വര്ഷം കഴിഞ്ഞത് ഇന്നലെ എന്ന പോലെ അയാൾക്കു തോന്നി ...ഇന്ന് പ്രവാസത്തിന്റെ അവസാന ദിവസമാണ് ...ഇനിയുള്ള ജീവിതം നാട്ടിലാക്കാമെന്നു തീരുമാനിച്ചു ...പണ്ടും ഒരുപാടിങ്ങനെ തീരുമാനിച്ചെങ്കിലും ആരോടും പറയാതെ ആ തീരുമാനം മാറ്റിയത് അവളെ കാണാൻ പറ്റില്ലല്ലോ എന്നോർത്തായിരുന്നു ...ആരുമറിയാത്ത ഒരു ഭ്രാന്തമായ പ്രണയം ...തന്റെ അഭിമാന ബോധമാണോ അതോ തന്റെ നിലയ്ക്കും വിലയ്ക്കും കോട്ടം തട്ടുമോ എന്ന പേടിയാണോ അതോ 40കഴിഞ്ഞ തന്റെ ആശങ്കയാണോ അറിയില്ല ...ഈ അറിയാത്ത ചില കാരണങ്ങൾ തന്നെയാണ് അയാളെ അവിവാഹിതനാക്കി നിർത്തിയതും ...അയാൾ നെടുവീർപ്പോടെ ഓർത്തു പോയി .അവൾ ആ ഇലക്ട്രോണിക്സ് കടയിൽ വെള്ളിയാഴ്ച്ച ഒഴിച്ചുള്ള എല്ലാ ദിവസവും കാണും ...സുന്ദരിയാണോ എന്ന് ചോദിച്ചാൽ തന...