എഴുതുവാൻ ഏറെയുണ്ടെങ്കിലും പറയുവാൻ അതിലെറെയുണ്ടെങ്കിലും ഒന്നും കുറിക്കാതെ ഒന്നും പറയാതെ എന്തിനോവേണ്ടി ഞാൻ നിൻ പടിയിറങ്ങി പടിവാതിലിൽ നിൻ നിഴലിന്റെ ചാഞ്ചാട്ടം പിടയ്ക്കുന്നൊരോർമയായ് പതിഞ്ഞുവെന്നിൽ അവ്യക്തമാം നിഴലിന് നയനങ്ങൾ അശ്രു പൊഴിക്കുന്നത് സുവ്യക്തമായ് കണ്ടു ഞാൻ നിഴലാണ് നീയിന്നെന്നറിയുന്നു ഞാൻ നിഴൽ പോലെ നിർവികരമാം നിൻ അഴലാർന്ന അഴകാർന്ന മിഴി നിറയെ പൊഴിയാൻ മടിക്കുന്ന മഴ കണ്ടു ഞാനിന്ന് അതെ അകലേണ്ടവൻ ഞാൻ അകന്നു മാറി അകതാരിൽ ആരുമറിയാതെ അകമെ കരയേണ്ടവൻ ഞാൻ നിൻ മിഴി തുമ്പിലെ പൊഴിയാൻ മടിക്കുന്ന മഴയുടെ കാർമേഘം ഞാൻ വെറുമൊരു മഴകോളിനായ് മഴക്കാലം കളഞ്ഞു കുളിച്ചവൻ ഞാൻ അഴലിന് പുതപ്പിനാല് പുറംചട്ട തയ്ചൊരു പാവം പടയാളി ഞാൻ എങ്കിലും അകന്നു പോകുവാൻ അകലേക്ക് പോകുവാൻ വിതുമ്പലോടെ വിടപറഞ്ഞകലുവാൻ ഇഷ്ടമായിട്ടല്ലെന്നറിയുക നഷ്ട പ്രണയിനീ കഷ്ടം ഇതാണെൻ യാഥാർഥ്യം പടച്ചട്ട കീറിയ പ്രാണൻ പിടക്കുന്ന ഒരു പാവം പടയാളി ഞാൻ ആ...
MY SIMPLE VIEWS...NOT RELATED TO ANYONE SOMETIMES EVEN NOT RELATED TO ME...ONLY MY VIEWS MAY OR MAY NOT BE FROM MY LIFE EXPERIENCES