പൊടി പിടിച്ചു കിടന്നതൊന്നും പഴയ നാലുകേട്ടിന് ചുവരുകളായിരുന്നില്ല പഴമയുടെ പഴംതുണിയിൽ പുതുമയുടെ നിറമെഴുതാൻ പാഴ്ശ്രമം നടത്തിയ പാവമാം എൻ വിഴുപ്പുകെട്ടായ മിഥ്യബോധത്തിലായിരുന്നു പഴമയെ പാരമ്പര്യത്തെ മറയ്ക്കുവാൻ പിന്നെ പുതിയ പത്രാസുകാരനാകാൻ പേക്കോലങ്ങൾ കെട്ടിയാടിയ പഴയ നാട്ടിന്പുറത്തുകാരന്റെ പൊള്ളയായ അഹംബോധത്തിലായിരുന്നു പൊങ്ങച്ചങ്ങൾ അലങ്കാരമായപ്പോൾ നാട്ടിന്റെ നന്മകളെ മറവിയിൽ മൂടിയപ്പോൾ മൂടാൻ മറന്നുപോയൊരു മൂഢത ബാക്കിയായ് പുഴയിൽ നിന്നും കരകാണാൻ വന്നൊരു പത്രാസുകാരൻ മീനിന്റെ തുള്ളലിൽ അഭിനവ നടനം കണ്ടാസ്വദിച്ച കാണികൾ അറിയാൻ മറന്നുപോയ് അത് ശ്വാസത്തിനായുള്ള അതിജീവനത്തിനുള്ള പ്രാണന്റെ പിടയലാണെന്നു കോലം കെട്ടിയാലും കുലം മറക്കാതിരിക്കുക കുലം മറന്നൊരിക്കലും കുളം കുഴിക്കാതിരിക്കുക തല മറന്ന് എണ്ണപുരട്ടുമ്പോൾ വരും വരായ്കകൾ മറക്കാതിരിക്കട്ടെ രചന :ജ്യോതിഷ് പി ആർ
MY SIMPLE VIEWS...NOT RELATED TO ANYONE SOMETIMES EVEN NOT RELATED TO ME...ONLY MY VIEWS MAY OR MAY NOT BE FROM MY LIFE EXPERIENCES